National

നോട്ട് നിരോധനത്തില്‍ പണം കൂടുതല്‍ മാറ്റിയ സഹകരണ ബാങ്കില്‍ 10ല്‍ അഞ്ചും ബിജെപിയുടേത്; മുന്നില്‍ അമിത്ഷായുടെ ബാങ്ക്‌ 

നോട്ട് നിരോധന കാലത്ത് അസാധു നോട്ടുകള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപിക്കപ്പെട്ടത് ബിജെപി, ശിവസേന നേതൃത്വത്തിലുളള സഹകരണ ബാങ്കുകളില്‍. സഹകരണ ബാങ്കുളിലെ നിക്ഷേപമായി എത്തിയ മൊത്തം പണത്തിന്റെ ഭൂരിഭാഗവും സമാഹരിച്ചത് പത്ത് ബാങ്കുകളിലാണെന്ന് നബാര്‍ഡിന്റെ കണക്കുകള്‍ പറയുന്നു.

ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഡയറക്ടറായ ഗുജറാത്തിലെ ബാങ്കിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത്. 745.59 കോടി രൂപയാണ് അമിത്ഷാ ഡയറക്ടറും ഗുജറാത്ത് ബിജെപി നേതാവ് അജയ്ബായ് ചെയര്‍മാനുമായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെത്തിയത്.

നോട്ടുനിരോധനത്തിന് അഞ്ച് ദിവസത്തിനുള്ളില്‍, സഹകരണ ബാങ്കുകള്‍ വഴിയുള്ള നോട്ട് വിനിമയം കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനിടയിലാണ് ഇത്രയും തുക അമിത്ഷായുടെ ബാങ്കിലെത്തിയത്. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം കൈമാറാന്‍ സാധ്യതയുണ്ടെന്ന് വിശദീകരിച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സഹകരണബാങ്കുകള്‍ വഴിയുടെ ഇടപാട് നിരോധിച്ചത്.

അമിത് ഷാ ദീര്‍ഘകാലമായി എഡിസിബി ബാങ്കിന്റെ ഡയറക്ടര്‍ പദവിയില്‍ തുടരുന്നുണ്ടെന്നാണ് വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരം. 2000ത്തില്‍ ബാങ്കിന്റെ ചെയര്‍മാനും ആയിരുന്നു..

ഗുജറാത്ത് ആസ്ഥാനമായുളള ബിജെപി നിയന്ത്രണ ബാങ്കാണ് നിക്ഷേപത്തില്‍ രണ്ടാം സ്ഥാനത്ത്. ഗുജറാത്ത് മന്ത്രി ജയേഷ്ഭായി രാധാദിയ തലവനായുളള രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കിലെത്തിയത് 693.19 കോടി രൂപയാണ്.

നോട്ട് നിരോധനത്തില്‍ പണം കൂടുതല്‍ മാറ്റിയ സഹകരണ ബാങ്കില്‍ 10ല്‍ അഞ്ചും ബിജെപിയുടേത്; മുന്നില്‍ അമിത്ഷായുടെ ബാങ്ക്‌ 
നോട്ട് നിരോധനത്തില്‍ പണം കൂടുതല്‍ മാറ്റിയ സഹകരണ ബാങ്കില്‍ 10ല്‍ അഞ്ചും ബിജെപിയുടേത്; മുന്നില്‍ അമിത്ഷായുടെ ബാങ്ക്‌ 

എന്‍സിപിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന പൂനെ ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കിലെത്തിയത് 551.62 കോടി രൂപയും, കര്‍ണ്ണാടക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ബാങ്കില്‍ 327.81 കോടിയും രൂപയും നിക്ഷേപമായി എത്തി.

ശിവ്‌സേനാ നിയന്ത്രണത്തിലുളള നാസികിലെ സഹകരണ ബാങ്കിലെത്തിയത് 319.68 കോടി രൂപയാണ്.

നബാര്‍ഡിന്റെ കണക്കുപ്രകാരം 2016 നവംബര്‍ പത്ത് മുതല്‍ ഡിസംബര്‍ 31 വരെ സഹകരണ ബാങ്കുകളില്‍ ആകെ എത്തിയ നിക്ഷേപം 22,270 കോടിരൂപയാണ്. പത്ത് ബാങ്കുകളിലാണ് ഇതിന്റെ 18.82 ശതമാനം അതായത് 4191.39 കോടി രൂപ എത്തിയതെന്നും നബാര്‍ഡ് പറയുന്നു.

ഇതില്‍ ആറെണ്ണവും ബിജെപി ശിവസേനാ നേതാക്കളുടെ നിയന്ത്രണത്തിലുളള ബാങ്കുകളാണ്. മറ്റുളളവ കോണ്‍ഗ്രസ് എന്‍സിപിയുടെ നിയന്ത്രണത്തിലുളളതും.

ഗുജറാത്ത് 4, മഹാരാഷ്ട്ര 4, ഹിമാചല്‍ പ്രദേശ് 1, കര്‍ണാടക 1 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുളള ബാങ്കുകളുടെ എണ്ണം

ഓരോ സംസ്ഥാനങ്ങളിലും നിക്ഷേപത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുളള ബാങ്കുകളാണെന്ന് നബാര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് നിരോധന കാലത്ത് 370 സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയ 31,15,964 ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ചു.

കേരളത്തില്‍ കാസര്‍ഗോഡ് ജില്ലാ സഹകരണ ബാങ്കിലാണ ഏറ്റവും കുടുതല്‍ അസാധു നോട്ട് എത്തിയത്. 293.58 കോടി രൂപയുടെ നിക്ഷേപം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018