National

ഇമ്രാന്‍ ഖാന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ; പാകിസ്താനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന നിലപാടില്‍ മാറ്റമില്ല  

2015 ല്‍ നിര്‍ത്തിവെച്ച സമാധാന ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കണമെന്ന് നരേന്ദ്ര മോഡിക്ക് ഇമ്രാന്‍ഖാന്‍ കത്ത അയച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പാകിസ്താനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യ. ഇമ്രാന്റെ ഖാന്റെ കത്തിലെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും. എന്നാല്‍, കൂടിക്കാഴ്ചയുടെ അജണ്ട തീരുമാനിച്ചിട്ടില്ല. ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2015 ല്‍ നിര്‍ത്തിവെച്ച സമാധാന ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കണമെന്ന് നരേന്ദ്ര മോഡിക്ക് ഇംമ്രാന്‍ഖാന്‍ കത്ത്അയച്ചിരുന്നു. ഭീകരവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള കത്തില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ച് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യ അറിയിച്ചത്.

ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ഇന്ത്യയുടെ സുഷമ സ്വരാജും തമ്മിലുള്ള കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.

ആഗസ്റ്റ് 20ന് ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അഭിനന്ദനമറിയിച്ച് മോഡി കത്ത് അയച്ചിരുന്നു. ആശയപൂര്‍ണവും സൃഷ്ടിപരവുമായ ചര്‍ച്ചയ്ക്കായി ഡല്‍ഹി കാത്തിരിക്കുന്നുവെന്നാണ് മോഡി കത്തില്‍ പറഞ്ഞത്. ഇതിന് മറുപടിയായാണ് മോഡിക്ക് ഇമ്രാന്‍ കത്ത് അയച്ചത്.

വ്യാപാരം, മതം, വിനോദം, മനുഷ്യാവകാശ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളിലെല്ലാം ചര്‍ച്ച നടക്കേണ്ടതുണ്ടെന്ന് ഇമ്രാന്‍ഖാന്‍ സൂചിപ്പിച്ചിരുന്നു.

കശ്മീര്‍ ഉള്‍പ്പെടെയുള്ള തര്‍ക്ക വിഷയങ്ങളില്‍ ഇരു കൂട്ടര്‍ക്കും പ്രയോജനകരമായ രീതിയില്‍ പരിഹാരമുണ്ടാകണമെന്നാണ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018