National

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ വധഭീഷണിയെ തുടര്‍ന്ന് പൊലീസുകാരുടെ കൂട്ടരാജി; വീഡിയോകളെ തള്ളി വ്യാജപ്രചരണമെന്ന് ആഭ്യന്തര മന്ത്രാലയം 

ഭീകരര്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരുടെ കൂട്ടരാജി. നേരത്തെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കാശ്മീരിലെ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ അവരെ കൊലപ്പെടുത്തുമെന്നും ഭീഷണി സന്ദേശവും അയച്ചിരുന്നു.

ജമ്മുകാശ്മീരില്‍ പൊലീസുകാര്‍ കൂട്ടത്തോടെ രാജി വെയ്ക്കുന്നുവെന്നത് വ്യാജ പ്രചരണമെന്ന് കേന്ദ്രം. ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും കശ്മീര്‍ പൊലീസ് നേതൃത്വം ഇത് സ്ഥിരീകരിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജിസന്നദ്ധത അറിയിച്ചുക്കൊണ്ടുള്ള പൊലീസുകാരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കേന്ദ്രം വിശദീകരണവുമായി എത്തിയത്.

ഷോപ്പിയാനില്‍ മൂന്ന് പൊലീസുകാരെ മുജാഹിദ്ദീന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. എസ്പിഒമാരായ ഫിര്‍ദൗസ് അഹമ്മദ് കുച്ചേ, കുല്‍വന്ത് സിങ്, കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് എസ്പിഒമാര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടരാജി.

'രാജി അല്ലെങ്കില്‍ മരണം' എന്ന ഭീഷണിയോടുള്ള വീഡിയോ സന്ദേശം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പൊലീസുകാര്‍ക്ക് അയച്ചിരുന്നു. രാജിവെച്ചുവെന്ന് സ്ഥിരീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. വധഭീഷണിയെ തുടര്‍ന്ന് അഞ്ചിലധികം ഉദ്യോഗസ്ഥരാണ് രാജി വെച്ചിരിക്കുന്നത്. ഇന്ന് കൊല്ലപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരോടും സെപ്റ്റംബര്‍ 19നുള്ളില്‍ രാജി വെയ്ക്കണമെന്ന് ഭീകരര്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്റെ പേര് ഷാബിര്‍ അഹമ്മദ്, തെക്കന്‍ കാശ്മീരാണ് സ്വദേശം. കഴിഞ്ഞ് 8 വര്‍ഷമായി സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി ഞാന്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇപ്പോള്‍ മുതല്‍ ഞാന്‍ രാജിവെക്കുകയാണ്. ഇത് ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല.
രാജി സന്നദ്ധത അറിയിച്ച് കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത പൊലീസുകാരില്‍ ഒരാള്‍ 
രാജി സന്നദ്ധത അറിയിച്ച് കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത പൊലീസുകാരില്‍ ഒരാള്‍ 
NDTV

ഇതേ രീതിയിലാണ് മറ്റുള്ളവരും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോയിലുള്ളത് എസ്പിഒമാര്‍ അല്ലെന്നും വ്യാജ പ്രചരണമാണെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കശ്മീരിലെ 30,000ത്തോളം സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ സേവനങ്ങള്‍ കൃത്യസമയത്ത് തന്നെ വിലയിരുത്തപ്പെട്ടിട്ടുള്ളതും അംഗീകാരം നല്‍കിയിട്ടുള്ളതുമാണ്. ഭരണപരമായ സാങ്കേതികതടസ്സങ്ങളാല്‍ ചിലരുടെ കാര്യത്തില്‍ വിലയിരുത്തല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അങ്ങനെയുള്ള ചിലര്‍ മാത്രമാണ് രാജി വച്ചിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സര്‍ക്കാര്‍ നിങ്ങളെ ഉപയോഗിക്കുകയാണെന്നും അതിനാല്‍ രാജി വെക്കണമെന്നും മുജാഹിദ്ദീന്‍ ഭീകരന്‍ നായിക്കു താക്കീത് നല്‍കിയിരുന്നു. ഷോപ്പിയാനില്‍ സ്‌പെഷ്യല്‍ പൊലീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പും മുജാഹിദ്ദീന്‍ നല്‍കി.

കഴിഞ്ഞ മാസം പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു.റിയാസ് നായിക്കു ഉള്‍പ്പെടെയുള്ളവരുടെ കുടുംബത്തെ വിട്ടുനല്‍കിയാണ് ഇവരെ മോചിപ്പിച്ചത്. ഈ വര്‍ഷം 27 പൊലീസുകാരും ഏഴ് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018