National

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, സ്‌കൂള്‍ പ്രവേശനം എന്നിവയ്ക്ക് ആധാര്‍ വേണ്ടെന്ന് സുപ്രീംകോടതി; പാന്‍, ആദായനികുതി റിട്ടേണ്‍ എന്നിവയ്ക്ക് വേണം 

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, സ്‌കൂള്‍ പ്രവേശനം എന്നിവയ്ക്ക് ആധാര്‍ വേണ്ടെന്ന് സുപ്രിം കോടതി.

ഭേദഗതികളോടെയാണ് ആധാറിനെ സുപ്രീം കോടതി അംഗീകാരം നല്‍കിയത്‌ . ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, സ്‌കൂള്‍ പ്രവേശനം എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ല. പാന്‍കാര്‍ഡിനും, ആദായ നികുതിക്കും ആധാര്‍ ആവശ്യമാണ്. ആധാറില്ലാത്തതിനാല്‍ അവകാശങ്ങള്‍ നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആധാര്‍ നിര്‍ബന്ധമല്ലാത്തവ

  1. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട
  2. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട
  3. സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമല്ല
  4. സിബിഎസ്ഇ, നീറ്റ്, യുജിസി, നെറ്റ് പരീക്ഷകള്‍ക്ക് നിര്‍ബന്ധമല്ല

ആധാര്‍ നിര്‍ബന്ധമായത്

  1. ആദായ നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം
  2. പാന്‍കാര്‍ഡിനും ആധാര്‍ നിര്‍ബന്ധം
  3. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ, സർക്കാർ സബ്സിഡി എന്നിവക്ക് ആധാർ നിർബന്ധം..
  4. പാവപ്പെട്ട വിഭാഗങ്ങളെ ലക്ഷ്യമിട്ട് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധം.

സർക്കാർ ഫണ്ടിൽ നിന്നും പണം നൽകുന്ന ആനുകൂല്യങ്ങൾക്ക് മാത്രമേ ആധാര്‍ ബാധകമാക്കാവൂ എന്നും സുപ്രീം കോടതി.

ആധാറില്‍ സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്

  • ആധാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശാക്തീകരണം നല്‍കും
  • ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ ബാധകമാക്കരുത്.
  • കുട്ടികളെ ആധാറില്‍ ഉള്‍പ്പെടുത്തുന്നതിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധം
  • മൊബൈല്‍ കണക്ഷനും ആധാര്‍ ബാധകമാക്കരുത്, ഇത് ഭരണഘടന വിരുദ്ധമെന്ന് കോടതി
  • പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം
  • 99 ശതമാനം പേരും ഇതിന്റെ ഭാഗമായി, ഇനി അത് റദ്ദാക്കാനാവില്ല.
  • ആധാര്‍ സ്‌കൂള്‍ പ്രവേശനത്തിന് നിര്‍ബന്ധമാക്കാനാവില്ല.
  • എല്ലാ വിവരങ്ങളും ആധാറിന് വേണ്ടി ശേഖരിക്കേണ്ടതില്ലെന്നും ഭൂരിപക്ഷ വിധി
  • പൗരന്മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലത്.
  • ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ പുറത്തുവിടാമെന്ന വ്യവസ്ഥ റദ്ദാക്കി.
  • കോര്‍പ്പറേറ്റുകള്‍ക്കും വിവരങ്ങള്‍ റദ്ദാക്കി
  • ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു വ്യക്തിയുടെയും അവകാശങ്ങള്‍ നിഷേധിക്കാനാകില്ല
  • കുട്ടികള്‍ക്കുളള ഒരു പദ്ധതിയും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ നിഷേധിക്കാന്‍ പാടില്ല

ചില മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ആധാര്‍ നടപ്പാക്കണമെന്നാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് പേര്‍ ആധാറിനെ പിന്തുണച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും ജസ്റ്റിസ് എകെ സിക്രിയുമാണ് ആധാറിന് അനുകൂല നിലപാടെടുത്തത്.

പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ആധാറില്‍ മൂന്ന് വിധി പ്രസ്താവമാണ് ഉണ്ടായത്. വിധിപ്രസ്താവം തുടങ്ങിയത് ജസ്റ്റിസ് എകെ സിക്രി. 40 പേജാണ് വിധിപ്രസ്താവത്തിനുള്ളത്. മൂന്ന് ജഡ്ജിമാര്‍ക്ക് ആധാറില്‍ ഒരേ നിലപാടെന്നതിനാല്‍ ഇത് ഭൂരിപക്ഷ നിലപാടാണ്.

തിരിച്ചറിയല്‍ രേഖ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശക്തിപകരുമെന്നും കോടതി. എന്നാല്‍ സ്വകാര്യതയാണ് ഏറ്റവും പ്രധാനം. ആധാര്‍ നിയമത്തിലെ 33(2), 57 വ്യവസ്ഥകള്‍ സുപ്രീം കോടതി റദ്ദാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ വ്യക്തിയുടെ ബയോ മെട്രിക്ക് വിവരങ്ങള്‍ ജോയിന്റ് സെക്രട്ടറിയ്ക്ക് മറ്റുള്ളവര്‍ക്ക് കൈമാറാം എന്ന് വ്യവസ്ഥയാണ് റദ്ദാക്കിയത്. സ്വകാര്യകമ്പനികള്‍ക്ക് വിവരം കൈമാറാമെന്ന വ്യവസ്ഥയും റദ്ദാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018