National

ആധാര്‍ പൂര്‍ണമായി ഭരണഘടനാ വിരുദ്ധം: ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ചരിത്രപ്രധാന വിധി

ചില വ്യവസ്ഥകളോടെ ആധാറിന് അംഗീകാരം നല്‍കിയ സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധിയോട് പൂര്‍ണമായി വിയോജിച്ച് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പ്രത്യേക വിധി പ്രസ്താവം. ആധാര്‍ പദ്ധതി പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് ചന്ദ്രചൂഡ് പ്രത്യേക വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. മണി ബില്‍ എന്ന തരത്തില്‍ 2016ല്‍ ആധാര്‍ ആക്ട് പാസാക്കിയെടുത്തത് തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു. മണി ബില്‍ ആയി കൊണ്ടുവന്നത് അനുചിതമല്ലെന്ന് ഭൂരിപക്ഷ വിധിയില്‍ ജസ്റ്റിസ് സിക്രി വ്യക്തമാക്കുമ്പോഴാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വ്യത്യസ്ത നിലപാട്.

ഒരു ബില്ലിനെ മണി ബില്ലായി ഇനംതിരിച്ച സ്പീക്കറുടെ തീരുമാനത്തെ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. രാഷ്ട്രീയാധികാരത്തിന് മേലെ ഭരണഘടന നിലയുറപ്പിക്കാന്‍ അധികാരികള്‍ നിയമവാഴ്ചയ്ക്ക് വഴണമെന്നും ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു.

ബില്ല് പാസാക്കുന്നതില്‍ രാജ്യസഭയുടെ പ്രധാന്യത്തെയും ചന്ദ്രചൂഡ് ഉയര്‍ത്തിപ്പിടിക്കുന്നു. മണി ബില്ലായി അവതരിപ്പിച്ചതിലൂടെ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ കടമ്പയാണ് സര്‍ക്കാര്‍ മറികടന്നത്.

ആധാര്‍ പദ്ധതി സ്വകാര്യതയുടെയും വിവരസംരക്ഷണത്തിന്റെയും ലംഘനമാണ്. സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ വിട്ടുവീഴ്ച ചെയ്യാവുന്നതല്ല ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍. ആധാറിലെ സെക്ഷന്‍ 57 ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ലഭ്യമാകുന്നത് വിവരങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതിലേക്ക് നയിക്കും. നിരീക്ഷണത്തിനുള്ള സാധ്യത നല്‍കുന്നതുപോലെ വിവരങ്ങള്‍ ചോര്‍ന്നുപോവുകയും ലംഘിക്കപ്പെടുകയും ചെയുന്ന അപകടവും ആധാറിലുണ്ട്.

ഭരണഘടനാ സാധുതയില്ലാതെയാണ് ആധാര്‍പദ്ധതിയുടെ 2009 മുതലുള്ള എല്ലാകാര്യങ്ങളും തുടങ്ങിയതെന്ന് ചന്ദ്രചൂഡ് വിധിയില്‍ വ്യക്തമാക്കുന്നു. ഭരണഘടനാ വിരുദ്ധമായതുകൊണ്ടുതന്നെ ആധാറിനനെ പാന്‍ നമ്പുറുമായി ബന്ധിപ്പിക്കുന്ന ആദായനികുതി നിയമത്തിലെ 139AA സെക്ഷനും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയില്‍ റദ്ദാക്കുന്നു. ഭൂരിപക്ഷ വിധി ഈ സെക്ഷന്‍ അംഗീകരിച്ചുകൊണ്ടാണ്. മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കരുതെന്നും ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു. ടെലികോം കമ്പനികള്‍ ആധാര്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങളെല്ലാം നശിപ്പിച്ചുകളയണം. എല്ലാ ആധാര്‍ വിവരങ്ങളും നശിപ്പിച്ചുകളയണമെന്നും ചന്ദ്രചൂഡ് പ്രത്യേക വിധി പ്രസ്താവത്തില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018