National

ആധാര്‍ നിര്‍ബന്ധമോ? സുപ്രീം കോടതി വിധി ഇന്ന്, ആധാര്‍ വിധിയെക്കുറിച്ച് അറിയേണ്ടതെല്ലാം   

ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രധാനമായ വിധിയാണ് ഇന്ന് സുപ്രീം കോടതിയുടെ ബഞ്ച് പുറപ്പെടുവിക്കാന്‍ പോകുന്നത്. യു പി എയും എന്‍ ഡി എയും ഒരു പോലെ നടപ്പിലാക്കാന്‍ ശ്രമിച്ച ആധാറുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പറയാന്‍ പോകുന്നത്.

ആധാറുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്? എന്തുകൊണ്ടാണ് ഈ വിധി സുപ്രധാനമാകുന്നത്.

27 ഹര്‍ജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മുന്നിലുളളത്. കഴിഞ്ഞ ജനുവരിയിലാണ് വാദം സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് കേട്ടു തുടങ്ങിയത്. നാല് മാസം വാദം നീണ്ടു.

കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജഡ്ജി കെ എസ് പട്ടുസ്വാമിയുടെയും മറ്റ് 26 പേരുടെയും ഹര്‍ജിയാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. ഇരുപക്ഷത്തുമായി പ്രമുഖരായ നിരവധി അഭിഭാഷകരാണ് വാദപ്രതിവാദങ്ങള്‍ക്കായി അണിനിരന്നത്‌

പ്രധാനമായും സ്വകാര്യത, വിവര സംരക്ഷണം, നിരീക്ഷണം, തുടങ്ങിയ കാര്യങ്ങളുമായി കേന്ദ്രീകരിച്ചാണ് കേസില്‍ വാദം നടന്നത്.

നേരത്തെ കോടതി സ്വകാര്യത ഭരണഘടനാ സംരക്ഷണമുള്ള അവകാശമാണോ എന്ന് തീരുമാനിക്കാന്‍ ഒമ്പതംഗ ഭരണഘടന ബഞ്ചിനെ നിയമിച്ചിരുന്നു. സ്വകാര്യത ഭരണഘടനയാല്‍ സംരക്ഷിക്കപ്പെടേണ്ട അവകാശമാണെന്നായിരുന്നു ആ ബഞ്ചിന്റെ കണ്ടെത്തല്‍. ഒമ്പതംഗ ബഞ്ചാണ് ഏകകണ്ഠമായി സ്വകാര്യത മൗലിക അവകാശമാണെന്നും ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21 -ാം ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്നതുമാണെന്ന് കണ്ടെത്തിയത്. നേരത്തെ ഇക്കാര്യത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മറികടന്നാണ് കോടതി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

ആധാര്‍ നിര്‍ബന്ധമോ?  സുപ്രീം കോടതി വിധി ഇന്ന്, ആധാര്‍ വിധിയെക്കുറിച്ച് അറിയേണ്ടതെല്ലാം   

ഈ വിധി വന്നതോടെ ആധാറിന് വേണ്ടിയുള്ള വാദങ്ങള്‍ക്ക് തിരിച്ചടി ഏല്‍ക്കുമെന്ന പ്രതീക്ഷയാണ് ഹര്‍ജിക്കാര്‍ക്ക് ഉണ്ടായത്.

പ്രധാനമായും ആധാര്‍ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണോ എന്നാണ് സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ച് പരിശോധിച്ചതും വിധി പറയുന്നതും

സ്വകാര്യതയ്ക്ക് പുറമെ ആധാറിന് വേണ്ടി ശേഖരിച്ച വിവരങ്ങള്‍ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് ഹര്‍ജിക്കാരുടെ മറ്റൊരു വാദം.

ഇതിനെക്കാള്‍ അപ്പുറം ആധാര്‍ ഒളിച്ചുനോട്ട ഭരണസംവിധാനത്തിന് വേണ്ടിയാണ് നടപ്പിലാക്കുന്നതെന്നാണ് പ്രധാനമായി ഉയര്‍ത്തപ്പെട്ട മറ്റൊരു വാദം. ആധാര്‍ ഉപയോഗിച്ച് പൗരന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിച്ചുനോട്ടം സാധ്യമാണെന്ന് പലപ്പോഴായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

പിന്നീട് ശക്തമായി ഉന്നയിക്കപ്പെട്ട വാദം ആധാര്‍ ആക്ട് മണി ബില്ലായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്. ഇങ്ങനെ പാസ്സാക്കുന്ന ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടതില്ല. ആധാറുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നത് ഒഴിവാക്കാനാണ് മണിബില്ലായി അവതരിപ്പിച്ചതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ സ്വകാര്യത എന്നത് ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടേണ്ട അവകാശമാണെന്ന് കണ്ടെത്തിയ സുപ്രീം കോടതിയ്ക്ക് ഇക്കാലമത്രയും ആധാര്‍ സ്വകാര്യതയുടെ ലംഘനം നടത്തിയതിന്റെ തെളിവുകള്‍ കണ്ടില്ലെന്ന് നടിക്കാനാവുമോ എന്നതാണ് ചോദ്യം.

അതേ സമയം 90 ശതമാനത്തിലേറെ ആളുകള്‍ ഇതിനകം സ്വീകരിച്ച കഴിഞ്ഞ ആധാറിനെ സുപ്രീം കോടതിയ്ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന പ്രയോഗിക ചോദ്യവും നിലനില്‍ക്കുന്നു. എന്തിനും ഉത്തരം ഇന്ന് സുപ്രീം കോടതി നല്‍കും.

ആധാറുമായി ബന്ധപ്പെട്ട നിരവധി വിധികള്‍ സുപ്രീം കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ആധാറില്ലാത്തതുകൊണ്ട് വ്യക്തികള്‍ക്ക് ഒരു അവകാശവും നിഷേധിക്കാന്‍ പാടില്ലെന്ന് 2013 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബാങ്കിംങ് ആവശ്യങ്ങള്‍ക്കും മൊബൈല്‍ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത് അന്തിമ വിധി വരെ നടപ്പിലാക്കരുതെന്നും സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

2009 ലാണ് ആധാര്‍ നടപ്പിലാക്കാന്‍ വേണ്ടി ‘യുനിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ’ സ്ഥാപിക്കപ്പെട്ടത്. 2016 ലാണ് ആധാര്‍ ആക്ട് പാസ്സാക്കിയത്. ഇത് മണി ബില്ലായി പാസ്സാക്കിയതിനെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018