National

ആദ്യം അച്ഛനെ തിരുത്തി, പിന്നെ പൗരവാശവകാശത്തിനായി വിമത വിധിയും, ചന്ദ്രചൂഡിന്റെ നീതിന്യായ യാത്രകള്‍   

സ്വകാര്യത ഭരണഘടനയാല്‍ സംരക്ഷിക്കപ്പെടേണ്ട അവകാശമാണോ എന്നായിരുന്നു ആധാര്‍ കേസിന് മുമ്പ് സുപ്രീം കോടതി പരിശോധിച്ചത്. ഒമ്പതംഗ ഭരണഘടന ബഞ്ചായിരുന്നു സ്വകാര്യത സംബന്ധിച്ച ഏറ്റവും നിര്‍ണായക വിധി കല്‍പ്പിക്കാന്‍ ഉത്തരവാദപ്പെട്ട ബഞ്ച്. അതില്‍ ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡും ഉണ്ടായിരുന്നു. അദ്ദേഹത്തിനുമുന്നില്‍ ഉണ്ടായിരുന്നത് മറ്റൊരു വിധിയായിരുന്നു. സ്വകാര്യത മൗലിക അവകാശമല്ലെന്ന് തീര്‍പ്പ് കല്‍പ്പിച്ച വിധി. ആ വിധിയെഴുതിയ അഞ്ച് പേരില്‍ ഒരാള്‍ ജസ്റ്റീസ് വൈ വി ചന്ദ്രചൂഡായിരുന്നു. ഡി വൈ ചന്ദ്രചൂഡിന്റെ അച്ഛന്‍.

രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ നടപടിയെ ശരിവെയ്ക്കുന്ന ഉത്തരവിലായിരുന്നു അന്ന വൈ വി ചന്ദ്രചൂഡ് ഒപ്പുവെച്ചത്. ജസ്റ്റീസ് എച്ച് ആര്‍ ഖന്ന മാത്രമാണ് മൗലികാവാകശങ്ങള്‍ സംരക്ഷിക്കുന്നതിന് പൗരന്മാര്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന ഉത്തരവായിരുന്നു അന്ന് ഒന്നിനെതിരെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ അഭിപ്രായത്തില്‍ സുപ്രീം കോടതി പാസ്സാക്കിയത്. വ്യക്തി സ്വാതന്ത്രത്തിനെതിരായ വിധി എന്ന് പിന്നീട് അത് കുപ്രശസ്തി നേടി. എഡിഎം ജബല്‍പൂര്‍ കേസ് എന്നാണ് ഇത് അറിയപ്പെട്ടത്. ഇന്ത്യന്‍ ജുഡീഷ്യല്‍ ചരിത്രത്തിലെ കറുത്ത ഏടായാണ് ആ ഭൂരിപക്ഷ വിധി അറിയപ്പെടുന്നത്.

എന്നാല്‍ അച്ഛന്‍ എഴുതിയ വിധി മകന്‍ ധനഞ്ജയ വി ചന്ദ്രചൂഡ്‌ആദ്യം കിട്ടിയ അവസരത്തില്‍ തന്നെ തിരുത്തി.

സ്വകാര്യത മൗലികവാകാശമാണെന്ന് പ്രഖ്യപിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച വിധിയില്‍ മകന്‍ ചന്ദ്രചൂഡ് ഇങ്ങനെ പറഞ്ഞു.: മനുഷ്യന്റെ നിലനില്‍പ്പില്‍നിന്ന് സ്വാതന്ത്ര്യത്തെ അടര്‍ത്തിമാറ്റി കാണാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ നേരത്തെ പുറപ്പെടുവിച്ച വിധി പലരീതിയിലും തെറ്റാണ്.

അന്തസ്സ് എന്നത് സ്വാതന്ത്രവുമായി ബന്ധപ്പെട്ടതാണ്. സംസ്‌ക്കാരമുള്ള ഒരു ഭരണകൂടവും വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് നുഴഞ്ഞുകയറില്ല.' തന്റെ അച്ഛനോട് വിയോജിച്ചും എച്ച് ആര്‍ ഖന്നയോട് യോജിച്ചുകൊണ്ട് ചന്ദ്രചൂഡ് എഴുതി.

അദ്ദേഹത്തിന്റെ നിലപാടുകള്‍ ജസ്റ്റീസ് ആര്‍ എഫ് നരിമാനും ജസ്റ്റീസ് എസ് കെ കോളും അംഗീകരിച്ചു. വ്യക്തി സ്വതന്ത്ര്യത്തിലുന്നിയ ചന്ദ്രചൂഡിന്റെ ഈ നിയമദര്‍ശനം തന്നെയാണ് ആധാര്‍ കേസില്‍ വിയോജനക്കുറിപ്പെഴുതാനും ചന്ദ്രചൂഡിനെ പ്രേരിപ്പിച്ചത്. സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ വിട്ടുവീഴ്ച ചെയ്യാവുന്നതല്ല, ഭരണഘടന നല്‍കുന്ന ഉറപ്പുകളെന്ന ചന്ദ്രചൂഡിന്റെ ആധാര്‍ വിമത അഭിപ്രായം ലോക നീതി ന്യായവേദികളില്‍വരും കാലങ്ങളില്‍ മുഴുങ്ങി കേള്‍ക്കുമെന്ന കാര്യം ഉറപ്പാണ്.

ഡല്‍ഹി സര്‍വകലാശാലയിലും പിന്നീട് ഹാര്‍വേഡ് ലോ സ്‌കൂളിലേയും പഠനത്തിന് ശേഷമാണ് ചന്ദ്രചൂഡ് അഭിഭാഷകനായി ജോലിയില്‍ പ്രവേശിപ്പിച്ചത്. 1998 മുതല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. പിന്നീട് 2000 ത്തില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 2013 വരെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു. പിന്നീട് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

സ്വവര്‍ഗ ലൈംഗികത അംഗീകരിച്ച ബഞ്ചിലും ചന്ദ്രചൂഡുണ്ടായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018