National

റഫേല്‍ ഇടപാട്: മോഡി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ തള്ളാതെ ഫ്രഞ്ച് പ്രസിഡന്റ്; ‘കരാറിന്റെ കാലത്ത് ഭരണത്തിലുണ്ടായിരുന്നില്ല’  

ഇമ്മാനുവേല്‍ മാക്രോണ്‍
ഇമ്മാനുവേല്‍ മാക്രോണ്‍

റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാരിന്റെ നിര്‍ബന്ധപ്രകാരമാണ് അനില്‍ അംബാനിയുടെ കമ്പനിയെ കരാറിന്റെ ഭാഗമാക്കിയതെന്ന ആരോപണങ്ങള്‍ തള്ളികളയാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

'കരാര്‍ നിലവില്‍വരുന്ന കാലത്ത് ഞാന്‍ അധികാരത്തിലുണ്ടായിരുന്നില്ല. സര്‍ക്കാര്‍ തല ചര്‍ച്ചകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടെന്ന കാര്യം എനിക്കറിയാം. ഈ കരാര്‍ എന്നത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗവുമാണ്' അനില്‍ അംബാനിയുടെ കമ്പനിയെ കരാറിന്റെ ഭാഗമാക്കിയത് ഇന്ത്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണോ എന്ന ചോദ്യത്തിന് ഉത്തരമായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇങ്ങനെ പറഞ്ഞതെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

 • കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് മാക്രോണ്‍ അധികാരത്തിലെത്തിയത്.
 • 2016 ഫ്രാന്‍സ് സന്ദര്‍ശനവേളയിലാണ് മോഡി പിന്നീട് വിവാദമായ റാഫേല്‍ കരാറില്‍ ഒപ്പിട്ടത്.
 • യുപിഎ സര്‍ക്കാരിന്റെ കാലത്തെ 126 വിമാനങ്ങള്‍ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറിലേക്കാണ് മോഡി സര്‍ക്കാര്‍ നീങ്ങിയത്. പഴയ കരാറിന് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താല്‍ കരാറില്‍നിന്ന് പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ കരാറില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല.
 • 58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്.
 • മോഡി സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍നിന്ന് പൊതു മേഖലാ സ്ഥാപനമായ എച്ച് എ എല്ലിനെ ഒഴിവാക്കുകയും ചെയ്തു.
 • ഇതിന് പകരമായാണ് അനില്‍ അംബാനിയുടെ സ്ഥാപനത്തെ കൊണ്ടുവന്നത്. ഇതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം ശക്തമായിരിക്കുന്നത്.
 • യുദ്ധവിമാന നിര്‍മ്മാണ മേഖലയില്‍ യാതൊരു മുന്‍ പരിചയവും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ പാര്‍ട്നറായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ആരോപണം.
 • 2012 ല്‍ യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍നിന്ന് വ്യത്യസ്തമായി യുദ്ധവിമാനങ്ങള്‍ക്കുള്ള പണവും വളരെ കൂടുതലാണെന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. കരാര്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
 • ഇന്ത്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അനില്‍ അംബാനിയെ കാരാറിന്റെ ഭാഗമാക്കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഔലന്‍ദെ യുടെ പ്രസ്താവന മോഡി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018