National

അധ്യാപകരുടെ ജാതി അധിക്ഷേപം, ഗോരഖ്പൂര്‍ സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു; രണ്ടാള്‍ക്കെതിരെ നടപടി 

അധ്യാപകര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന് കാട്ടി വിദ്യാര്‍ത്ഥി നേരത്തെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളതായും പൊലീസ് പറഞ്ഞു.

ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയെ ജാതീയമായി ആക്ഷേപിച്ച കേസില്‍ ഗോരഖ്പൂരിലെ ദീന്‍ ദയാല്‍ ഉപാദ്യായ യൂണിവേഴ്‌സിറ്റിയിലെ രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 25കാരനായ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാണ് പരാതി. വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് പൊലീസ് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

അധ്യാപകര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന് കാട്ടി വിദ്യാര്‍ത്ഥി നേരത്തെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളതായും പൊലീസ് പറഞ്ഞു. അധ്യാപകരും അവരുടെ ചില കൂട്ടാളികളും ചേര്‍ന്ന് നിരന്തരമായി അധിക്ഷേപിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. ഗവേഷണവുമായി മുന്നോട്ട് പോകാന്‍ അധ്യാപകര്‍ അനുവദിച്ചില്ല.

യൂണിവേഴ്സ്റ്റി അധികൃതരോട് അധ്യാപകരുടെ നടപടിയെപ്പറ്റി പരാതിപ്പെട്ടപ്പോള്‍ , ചില ഗുണ്ടകള്‍ യൂണിവേഴ്സ്റ്റി കവാടത്തിനു സമീപം വച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആശുപത്രയില്‍ കിടക്കവെ വിദ്യാര്‍ത്ഥി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പ്രതികരണം വന്നതോടെ സര്‍വ്വകലാശാല വിസി പ്രതിരോധിച്ച് രംഗത്തെത്തി

പരാതി ഞങ്ങളുടെ അടുത്ത് വന്നത് സെപ്തംബര്‍ ആറിനാണ്. പരാതി ലഭിച്ചയുടന്‍ യൂണിവേഴ്സ്റ്റി അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടു. കോളെജ് തെരഞ്ഞെടുപ്പിന്റെ തിരക്കിലായതുകൊണ്ട് 3-4 ദിവസം അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാല്‍ അധ്യാപകന്‍ വിശദീകരണം നല്‍കിയത് സെപ്തംബര്‍ 14 ,15 തിയ്യതികള്‍ക്കിടയിലാണ്. അധ്യാപകന്‍ ജാതീയമായി അതിക്ഷേപിച്ചു എന്ന് പറഞ്ഞ് ഇതിനിടയില്‍ വിദ്യാര്‍ത്ഥി വീണ്ടും എന്റെയടുക്കല്‍ പരാതിയുമായി വന്നു. ഉടന്‍ തന്നെ ഞാന്‍ അധ്യാപകനെ പദവിയില്‍ നിന്നു നീക്കി. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രോ വൈസ് ചാന്‍സലര്‍ എസ് കെ ദിക്ഷിതിന്റെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു
വി കെ സിങ്, വൈസ് ചാന്‍സലര്‍

പിന്നീട് അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചാരായാനോ മറ്റുകാര്യങ്ങള്‍ക്കോ വിദ്യാര്‍ത്ഥി തന്നെ സമീപിച്ചിട്ടില്ലെന്ന് സിങ് കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ചു എന്നാരോപിക്കുന്ന അധ്യാപകര്‍ യൂണിവേഴ്സിറ്റിയില്‍ എത്തിയിട്ട് രണ്ടു മാസമേ ആയിട്ടുളളൂ. എന്നാല്‍ റിസേര്‍ച്ച് ഗൈഡിന്റെ നിര്‍ബന്ധപ്രകാരമാണ് വിദ്യാര്‍ത്ഥി തങ്ങള്‍ക്കെതിരെ പരാതിപ്പെട്ടതെന്നാണ് അധ്യാപകരുടെ വാദം. വ്യക്തിപരമായ ശത്രുതയാണ് അധ്യാപകരും റിസേര്‍ച്ച് ഗൈഡും തമ്മിലുളളതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വികെ സിങ് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018