National

പള്ളി ഇസ്ലാമില്‍ അവിഭാജ്യമോ? അയോധ്യാ കേസില്‍ സുപ്രിം കോടതിയുടെ നിര്‍ണായക വിധി നാളെ; ക്ഷേത്ര നിര്‍മാണത്തെയും സ്വാധീനിച്ചേക്കും   

അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തെ സ്വാധീനിക്കത്തക്ക വിധത്തില്‍ സുപ്രിം കോടതിയുടെ നിര്‍ണായക വിധി നാളെ ഉണ്ടായേക്കും. ഇസ്ലാം വിശ്വാസമനുസരിച്ചുള്ള നമസ്‌കാരത്തന് പള്ളി അവിഭാജ്യ ഘടകമാണോ എന്നകാര്യത്തിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നാളെ വിധി പറയുക. ദീപക് മിശ്രയുടെ അവസാനത്തെ വിധികളിലൊന്നാകും ഇത്.

നിസ്‌കാരത്തിന് പള്ളി അവിഭാജ്യമല്ലെന്നും എവിടെവെച്ചും ആകാമെന്നും 1994ല്‍ സുപ്രിം കോടതി വിധിച്ചിരുന്നു. നമസ്‌കരിക്കുന്നതിനായി സര്‍ക്കാരിന് ആവശ്യമെങ്കില്‍ പ്രത്യേകം ഭൂമി ഏറ്റെടുക്കാമെന്നും അവിടെ പള്ളി പണിയാമെന്നുമായിരുന്നു വിധി. ഈ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് വിധി പറയുക. സുപ്രിം കോടതിയുടെ നേരത്തേയുള്ള വിധി, വിശാല ബെഞ്ച് പുനപരിശോധിക്കേണ്ടതുണ്ടോ എന്നതാണ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.

1994ല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് ഇസ്ലാമിന് നമസ്‌കാരത്തിന് പള്ളി അവിഭാജ്യമല്ലെന്ന് വിധിച്ചത്. 16ാം നൂറ്റാണ്ടില്‍ അയോധ്യയില്‍ നിര്‍മ്മിച്ച ബാബറി മസ്ജിദ് 1992ല്‍ ഹിന്ദു കര്‍സേവകര്‍ തകര്‍ത്തിന് ശേഷം 2010ല്‍ അലഹാബാദ് ഹൈക്കോടതി ഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കായി പകുത്ത് നല്‍കിയിരുന്നു. ഇതില്‍ പ്രധാന ഭാഗം അനുവദിച്ചത് ഹിന്ദുക്കള്‍ക്കാണ്. നമക്‌സാരത്തിന് പള്ളി അനിവാര്യമല്ലെന്ന സുപ്രിം കോടതിയുടെ മുന്‍ വിധി ഈ വിധിയെ സ്വാധീനിച്ചുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഈ വിധി പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിടുകയാണെങ്കില്‍ അയോധ്യ ഭൂമി പകുത്തു നല്‍കിയ വിധിയെ പോലും ബാധിക്കും.

അയോധ്യ ഭൂമി മൂന്നായി പകുത്ത അലഹബാദ് ഹൈക്കോടതി വിധിയെ ഹിന്ദുക്കളും മുസ്ലിങ്ങളും സുപ്രിം കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. മുസ്ലീംങ്ങള്‍ക്ക് പള്ളി അനിവാര്യമല്ലെന്ന സുപ്രിംകോടതിയുടെ മുന്‍വിധി പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചാല്‍ അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രം കോടതി നിര്‍ത്തിവെച്ചേക്കും. ആ കേസില്‍ വിധി വന്നതിന് ശേഷം മാത്രമേ അയോധ്യ കേസ് സുപ്രിം കോടതി പിന്നീട് പരിഗണിക്കുകയുള്ളൂ. പുനപ്പരിശോധിക്കേണ്ടതില്ല എന്നാണ് തീരുമാനമെങ്കില്‍ അയോധ്യ ഭൂമി കേസിലെ നടപടികള്‍ക്ക് സുപ്രിം കോടതിയില്‍ മറ്റ് തടസ്സങ്ങളുണ്ടാകില്ല.

ക്ഷേത്ര നിര്‍മാണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഹര്‍ജിയെന്നാണ് ഹിന്ദു സംഘടനകളുടെയും ബിജെപിയുടെ വാദം. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ക്ഷേത്രനിര്‍മാണം ബിജെപി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018