National

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമം; വിമാനയാത്രക്കാരനെ ഇറക്കിവിട്ട് പൊലീസിന് കൈമാറി  

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇന്നലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പറക്കാനിരുന്ന വിമാനത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.

ഇന്‍ഡിഗോയുടെ 6ഇ-395 വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ തന്റെ ഫോണ്‍ ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഫ്‌ളൈറ്റ് ക്യാപ്റ്റന്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതോടെ സുരക്ഷാ ഉദ്യോദസ്ഥരെത്തി യാത്രക്കാരനെ പിടികൂടി മുംബൈ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അറിയിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് പാറ്റ്‌നയ്ക്ക് പറക്കുകയായിരുന്ന ഗോ എയര്‍ വിമാനത്തില്‍ വെച്ചും സമാനമായ സംഭവമുണ്ടായി. യാത്രക്കാരന്‍ ടോയ്‌ലെറ്റ് ആണെന്ന് കരുതി പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. പറക്കലിനിടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട സഹയാത്രികന്‍ അപായശബ്ദം മുഴക്കി. ഉടന്‍ തന്നെ ജീവനക്കാര്‍ ഇടപെട്ട് യാത്രക്കാരനെ തടഞ്ഞു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം ഇദ്ദേഹത്തെ സിഐഎസ്എഫിന് കൈമാറിയെങ്കിലും ബോണ്ട് എഴുതി ഒപ്പിടീച്ചതിന് ശേഷം വെറുതെ വിട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018