National

സ്ഥാനകയറ്റത്തിന് സംവരണം; വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി; ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തളളി

സുപ്രീം കോടതി
സുപ്രീം കോടതി
സ്ഥാനകയറ്റത്തിന് സംവരണം എന്നത് നിര്‍ബന്ധമായും നടപ്പാക്കേണ്ടതില്ലെന്നായിരുന്നു 2006 ലെ സുപ്രീം കോടതി വിധി. ഇത് ഒരു അവകാശമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ സര്‍വ്വീസിലെ എസ്‌സി, എസ്ടി ജീവനക്കാരുടെ സ്ഥാനകയറ്റത്തിന് പിന്നോക്കാവസ്ഥയും പ്രാതിനിത്യവും കഴിവും കണക്കിലെടുക്കണമെന്ന ഉത്തരവ് പുന:പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. വിധി പുന;പരിശോധിക്കുന്നതിനായി ഏഴംഗ ബെഞ്ചിലേക്ക് വിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. 2006 ലെ എം നാഗരാജ് കേസിലെ വിധിയാണ് പുന;പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

പിന്നോക്കക്കാരുടെ ഉദ്യോഗകയറ്റത്തില്‍ ക്രീമിലയര്‍ എന്ന ആശയം പ്രസക്തമല്ലെന്നായിരുന്നു സുപ്രീം കോടതി വിധി. അതായത് സ്ഥാനകയറ്റത്തില്‍ പിന്നോക്കാവസ്ഥ, തൊഴിലിലെ കഴിവ് എന്നിവ പരിഗണിച്ചായിരിക്കണം എന്നായിരുന്നു വിധി. ഇതിനെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്. പ്രായോഗികമായി നടപ്പാക്കാന്‍ സാധ്യമല്ല എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

കേസ് ഏഴംഗ ബെഞ്ചിലേക്ക് വിടണമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം. പട്ടികജാതി വര്‍ഗ വിഭാഗക്കാരുടെ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് സംവരണം നല്‍കാന്‍ ഭരണഘടന തീരുമാനിച്ചതെന്നും വീണ്ടും പിന്നോക്കമാണോ എന്നത് പരിശോധിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. അതിനാല്‍ തന്നെ കേസ് വിപുലമായ ബെഞ്ച് പരിഗണിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്റെതാണ് വിധി.

സ്ഥാനകയറ്റത്തിന് സംവരണം എന്നത് നിര്‍ബന്ധമായും നടപ്പാക്കേണ്ടതില്ലെന്നായിരുന്നു 2006 ലെ സുപ്രീം കോടതി വിധി. ഇത് ഒരു അവകാശമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഓരോ സംസ്ഥാനത്തും അതത് സംസ്ഥാനത്തെ അവസ്ഥ അനുസരിച്ച്ും ഭരണഘടനാ പരമായ കാര്യക്ഷമതയെ ബാധിക്കാതെയും നടപ്പാക്കണമെന്നുമായിരുന്നു നാഗരാജ് കേസിലെ വിധി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018