National

പ്രതിവര്‍ഷം രണ്ടര കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവര്‍ അറിയുന്നോ, രാജ്യത്തെ തൊഴിലില്ലായ്മ രണ്ട് ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന തോതില്‍ !  

ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു തൊഴിലവസരം വര്‍ധിപ്പിക്കുകയെന്നത്. പത്തുവര്‍ഷം കൊണ്ട് 25 കോടി തൊഴിലവസരങ്ങള്‍ എന്നതായിരുന്നു നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം.

എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ എന്താണ് തൊഴില്‍ മേഖലയിലെ സ്ഥിതി?

വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റിയില്ലെന്ന് മാത്രമല്ല, രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ കുറെ വര്‍ഷമായി തൊഴിലില്ലായ്മ 2-3 ശതമാനത്തിനിടയ്ക്കായിരുന്നു. എന്നാല്‍ 2015 മുതല്‍ ഇത് അഞ്ച് ശതമാനമായി ഉയരുകയായിരുന്നുവെന്ന് അസീം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എംപ്ലോയിമെന്റ് തയ്യാറാക്കിയ സ്‌റ്റേറ്റ് ഓഫ് വര്‍ക്കിംങ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.

തൊഴിലില്ലായ്മ വര്‍ധിച്ചുവെന്നത് മാത്രമല്ല, തൊഴിലെടുക്കന്നവര്‍ക്ക് കിട്ടുന്ന വേതനത്തിലും കാര്യമായ കുറവുവന്നതായും പഠനം കണ്ടെത്തി. ജോലിചെയ്യുന്ന 82% പുരുഷന്മാര്‍ക്കും 92% സ്ത്രീകള്‍ക്കും മാസം 10,000 രൂപയില്‍ താഴെ മാത്രമാണ് വേതനം ലഭിക്കുന്നത്.

പ്രതിവര്‍ഷം രണ്ടര കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവര്‍ അറിയുന്നോ,  രാജ്യത്തെ തൊഴിലില്ലായ്മ രണ്ട് ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന തോതില്‍ !  

മൊത്തം ആഭ്യന്തര ഉത്പാദനത്തിലുണ്ടാകുന്ന വര്‍ധന തൊഴിലവസരങ്ങള്‍ കൂടുതലായി സൃ്ഷ്ടിക്കുമെന്ന ധാരണയെയും റിപ്പോര്‍ട്ട് തള്ളികളയുന്നു. ഉത്പാദനത്തിലുണ്ടായ വര്‍ധന തൊഴിലവസരങ്ങളില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു.

10 ശതമാനം ത്തം ആഭ്യന്തര ഉത്പാദനം വര്‍ധിച്ചാല്‍ ഒരു ശതമാനം മാത്രമാണ് തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.

കേന്ദ്ര സര്‍ക്കാരിന്റെ തീവ്ര നവലിബറല്‍ നയങ്ങള്‍ തൊഴില്‍ രഹിത വളര്‍ച്ചയ്ക്കാണ് കാരണമാകുന്നതെന്ന വിമര്‍ശനം സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്. കാരണം 1970 കളിലും 1980 കളിലും സമ്പദ് വ്യവസ്ഥ 3-4 ശതമാനം വളര്‍ന്നപ്പോള്‍ രണ്ട് ശതമാനത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ നവ ഉദാരവല്‍ക്കരണം നയം നടപ്പിലാക്കി തുടങ്ങിയതുമുതലാണ് സാമ്പത്തിക വളര്‍ച്ച തൊഴിലവസരങ്ങളില്‍ കാര്യമായി പ്രതിഫലിക്കാതിരുന്നത്‌

2000 തൊട്ട് ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തില്‍ അധികംവര്‍ധിച്ചെങ്കിലും തൊഴില്‍ നിരക്കില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമായി ചുരുങ്ങുകയായിരുന്നു.

ഈ പ്രവണത കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിക്കുകയാണ് ചെയ്തത്.

18,000 രൂപ മാസം ചുരുങ്ങിയത് പ്രതിമാസം വേതനം നല്‍കണമെന്നാണ് ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍ 90 ശതമാനം വ്യവസായങ്ങളിലും ഇത് പാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഘടിത തൊഴില്‍ മേഖലയിലും ഇതാണ് അവസ്ഥയെന്നാണ് പഠനത്തില്‍ തെളിയുന്നത്.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം നടപ്പിലാക്കിയ തൊഴില്‍ നിയമങ്ങളിലെ പരിഷ്‌ക്കാരങ്ങള്‍ ഇതിന് കാരണമായിട്ടുണ്ടാകാം.

തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുമെന്ന് പറയുകയും ഇതിന് വേണ്ടിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്യുന്നതെന്ന് അവകാശപ്പെടുകയും ചെയത് മോഡി സര്‍ക്കാരിന്റെ നയപരിപാടികള്‍ വിജയിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ഈ പഠന റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018