National

യുപി മുഖ്യമന്ത്രി കൊലക്കേസ് പ്രതി; എസ്പി നേതാവിന്റെ അംഗരക്ഷകനെ വെടിവെച്ചുകൊന്ന കേസില്‍ ആദിത്യനാഥിന് കോടതി നോട്ടീസ്

യോഗി ആദിത്യനാഥ്  
യോഗി ആദിത്യനാഥ്  
2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ട് ദശകം പഴക്കമുള്ള കേസില്‍ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. 1999ല്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടിവെയ്പ്പില്‍ 19കാരനായ സത്യപ്രകാശ് കൊല്ലപ്പെട്ട സംഭവത്തിലാണ് നോട്ടീസ്.

കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ യോഗി ആദിത്യനാഥിനോട് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ്. 1999ല്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രതിഷേധപ്രകടനത്തിന് നേര്‍ക്ക് നടന്ന വെടിവെയ്പ്പില്‍ 19കാരനായ സത്യപ്രകാശ് യാദവ് കൊല്ലപ്പെട്ട സംഭവത്തിലാണ് നോട്ടീസ്.

മഹാരാജ് ഗഞ്ചില്‍ നടന്ന പ്രതിഷേധത്തിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെയ്പ്പ് നടത്തിയെന്നാണ് പൊലീസ് എഫ്‌ഐആര്‍. സമാജ്‌വാദി നേതാവായ താലട്ട് അസീസിന്റെ സ്വകാര്യ അംഗരക്ഷകനായിരുന്നു സത്യപ്രകാശ്.

കേസില്‍ വീണ്ടും വിചാരണ ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ സെഷന്‍സ് കോടതിയില്‍ അസീസ് ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി തള്ളിയതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിക്കാന്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് മഹാരാജ് ഗഞ്ചിലെ സെഷന്‍സ് കോടതി യോഗി ആദിത്യനാഥ് അടക്കമുള്ള ആളുകളോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയച്ചു.

2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ട് ദശകം പഴക്കമുള്ള കേസില്‍ കോടതി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചു.

ഗുരുതരമായ കുറ്റമാണ് മുഖ്യമന്ത്രിയുടെ മേല്‍ ചുമത്തിയിരിക്കുന്നതെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. 19കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതി അദ്ദേഹത്തിന് നോട്ടീസും അയച്ചിരിക്കുന്നു. കേസിലെ ഇരകളെയും സാക്ഷികളെയും അയാള്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണം. 
സമാജ് വാദി പാര്‍ട്ടി വക്താവ് 
300 എംഎല്‍എമാരില്‍ കൂടുതലുള്ള ബിജെപിക്ക് കേസില്‍ പ്രതിയല്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ കഴിയുന്നില്ലെന്നുള്ളത് നാണക്കേടാണ്. വിചാരണ പൂര്‍ത്തിയാകുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കണം. കേസില്‍ നടപടിയെടുത്ത് നോട്ടീസ് അയച്ചതിന് കോടതിയോട് നന്ദി പറയുന്നു. 
അന്‍ഷു അവാസ്തി, കോണ്‍ഗ്രസ് വക്താവ് 

ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് യോഗി ആദിത്യനാഥിനോട് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018