National

ട്രെയിന്‍ തടയല്‍, ബസിന് നേരെ കല്ലേറ്, ബിജെപി ബന്ദില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; ഹെല്‍മറ്റ് ധരിച്ച് സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ 

Indian Express
ഇസ്‌ലാംപൂര്‍ സ്‌കൂള്‍ അക്രമത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ബിജെപി 12 മണിക്കൂര്‍ ബന്ദ് നടത്തുന്നത്. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി.

ഇസ്‌ലാംപൂര്‍ സ്‌കൂള്‍ അക്രമത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദിനിടെ സംഘര്‍ഷം. സംസ്ഥാനത്ത് പല പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

മിഡ്‌നാപൂരില്‍ സര്‍ക്കാര്‍ ബസിന് നേരെ കല്ലേറുണ്ടായി. പല സ്ഥലങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ഹൗറയില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. സ്വകാര്യ ബസുകള്‍ക്ക്‌ നേരെയും ആക്രമണമുണ്ടായി.

ആക്രമണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ ഹെല്‍മറ്റ് വെച്ചാണ് വാഹനമോടിച്ചത്.

തുറന്നുപ്രവര്‍ത്തിച്ച കടകളെല്ലാം സമരാനുകൂലികള്‍ അടപ്പിച്ചു. ദേശീയപാതകളും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണ്. നക്‌സല്‍ബാരി, ബഗ്‌ദോഗ്ര മേഖലകളില്‍ നിന്നും അക്രമം നടത്തിയ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബന്ദിന് ആരെയെങ്കിലും നിര്‍ബന്ധിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാനത്ത് ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും തൃണമൂല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും വിദ്യഭ്യാസ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ തുറക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ആക്രമണങ്ങളെ ഭയന്ന് ചില സ്വകാര്യ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല.

ബസ്, മെട്രോ സര്‍വ്വീസ് ജീവനക്കാരോടും നിര്‍ബന്ധമായി ജോലിക്ക് ഹാജരാകാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ മടുത്ത ജനങ്ങളുടെ പ്രതിഷേധമാണിതെന്നും ബന്ദ് സമാധാനപരമായ രീതിയില്‍ തുടരുകയാണെന്നുമാണ് ബിജെപിയുടെ വാദം. ബന്ദിനെ തകര്‍ക്കാന്‍ തൃണമൂല്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചു.

ട്രെയിന്‍ തടയല്‍, ബസിന് നേരെ കല്ലേറ്, ബിജെപി ബന്ദില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; ഹെല്‍മറ്റ് ധരിച്ച് സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ 
Indian Express

സെപ്റ്റംബര്‍ 20ന് ഇസ്‌ലാംപൂരില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌കൂളില്‍ ഉര്‍ദു അധ്യാപകരെ നിയമിക്കുന്നതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഇംഗ്ലീഷ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ കൂടി അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കൊല്ലപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളും എബിവിപി പ്രവര്‍ത്തകരാണ്. പൊലീസ് വെടിവെയ്പ്പിലാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതെന്ന് ആരോപിച്ചാണ് ബിജെപി 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുന്നു 
ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുന്നു 
Indian Express

സംഭവത്തില്‍ പ്രതിപക്ഷ-ഇടത് പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നെങ്കിലും ബിജെപിയുടെ ബന്ദിനെ പിന്തുണച്ചിരുന്നില്ല. സംഭവത്തെ വര്‍ഗീയവത്ക്കരിക്കാനാണ് തൃണമൂലും ബിജെപിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

ജനജീവിതം സ്തംഭിക്കുന്ന നടപടികളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവില്‍ യൂറോപ്യന്‍ യാത്രയിലാണ് മമത. മുഹറം കലാപം ബിജെപിയും ആര്‍എസ്എസും മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്നും ആര്‍എസ്എസ് ഗുണ്ടകളാണ് വെടിയുതിര്‍ത്തതെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

ബന്ദിനോട് അനുബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള ഉത്തരവുണ്ട്. 4000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018