National

‘വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്‍മാരല്ല, ബാറ്ററി അഗസ്ത്യമഹര്‍ഷിയുടേത്‌ ’; രാജ്യത്തെ എഞ്ചിനീയറിങ് സിലബസില്‍ ഉടന്‍ വരുന്നു 

പൗരാണികകാലത്തെ ‘കണ്ടുപിടിത്തങ്ങളേക്കുറിച്ച്’ പ്രതിപാദിക്കുന്ന ഓപ്ഷണല്‍ കോഴ്‌സ് എഐസിടിഇ അവതരിപ്പിക്കാനൊരുങ്ങുന്നു.

ആര്‍എസ്എസും മോഡി സര്‍ക്കാരിന്റെ ബിജെപി എംപിമാരും മറ്റ് നേതാക്കളും അവകാശപ്പെട്ട 'പൗരാണിക കാലത്തെ ശാസ്ത്രനേട്ടങ്ങള്‍' രാജ്യത്താകമാനമുള്ള എഞ്ചിനീയറിങ് പാഠ്യപദ്ധതികളില്‍ ഇടംപിടിക്കുന്നു. വിമാനം കണ്ടെത്തിയത് റൈറ്റ് സഹോദരന്‍മാര്‍ അല്ലെന്നും ബാറ്ററികളും വൈദ്യുതിയും വേദകാലത്ത് തന്നെയുണ്ടായിരുന്നെന്നും അവകാശപ്പെടുന്ന പുസ്തകം എഞ്ചിനീയറിങ് പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്താനാണ് മാനവ വിഭവശേഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഐസക് ന്യൂട്ടണ് മുമ്പ് തന്നെ പ്രാചീന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ ഗുരുത്വാകര്‍ഷണം കണ്ടെത്തിയിരുന്നെന്നും പാഠപുസ്തകത്തിലുണ്ട്.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന് (എഐസിടിഇ) കീഴിലുള്ള എല്ലാ എഞ്ചിനീയറിങ്ങ് കോളേജുകളിലും 'ഭാരതീയ വിദ്യാ സാര്‍' എന്ന പുസ്തകം ഓപ്ഷണല്‍ ക്രെഡിറ്റ് കോഴ്‌സിന്റെ ഭാഗമായുണ്ടാകും. ഭാരതീയ വിദ്യാ ഭവനാണ് പുസ്തകത്തിന് പിന്നില്‍.

അടുത്ത അക്കാദമിക് സെഷനുകള്‍ മുതല്‍ പുനക്രമീകരിച്ച പാഠ്യപദ്ധതിയിലാണ് 'ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥകള്‍' എന്ന ഓപ്ഷണല്‍ ക്രെഡിറ്റ് കോഴ്‌സ് ഉണ്ടാകുക. ഇന്ത്യന്‍ തത്വചിന്ത, ഭാഷാപരവും കലാപരവുമായ സമ്പ്രദായങ്ങള്‍, യോഗ, ആധുനിക ശാസ്ത്ര ലോകവീക്ഷണത്തോടുള്ള ഇന്ത്യന്‍ കാഴ്ച്ചപ്പാട് എന്നിവയും കോഴ്‌സില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

നാല് വേദങ്ങളുടെയും ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും പ്രധാന്യത്തേക്കുറിച്ച് പുസ്തകം വിവരിക്കുന്നുണ്ട്. വൈദ്യുതോല്‍പാദനം, ബാറ്ററികള്‍ കണ്ടുപിടിക്കല്‍, ഭൂഗുരുത്വാകര്‍ഷണത്തിന്റെ കണ്ടെത്തല്‍ എന്നിവയ്ക്ക് പുറമേ വ്യോമയാനവിജ്ഞാനം, സമുദ്രസംബന്ധ എഞ്ചിനീയറിങ് എന്നിവയേക്കുറിച്ചും പുസ്തകം പുരാതന വിവരങ്ങള്‍ നല്‍കും. മിത്ത്, യാഥാര്‍ത്ഥ്യം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പുസ്തകം പൗരാണിക ശാസ്ത്രത്തേക്കുറിച്ച് സംസാരിക്കുന്നത്.

റൈറ്റ് സഹോദരന്‍മാര്‍ 
റൈറ്റ് സഹോദരന്‍മാര്‍ 

പുസ്തകത്തിന്റെ വ്യോമയാനവിജ്ഞാനം എന്ന ഭാഗത്ത് മിത്തുകള്‍ക്കിടയിലാണ് റൈറ്റ് സഹോദരന്‍മാരുടെ സ്ഥാനം.

വ്യോമയാനസാങ്കേതിക വിദ്യ കണ്ടുപിടിച്ചത് 1903ല്‍ ആണെന്നും റൈററ് സഹോദരന്‍മാര്‍ ആണെന്നുമാണ് വിശ്വസിക്കപ്പെട്ടിരുന്നത്. സത്യം എന്തെന്നാല്‍ മഹര്‍ഷി ഭരദ്വാജ് വേദകാലത്ത് ‘യന്ത്ര സര്‍വസ്വ’ എന്നൊരു പുസ്തകം രചിച്ചിരുന്നു. എയറോനോട്ടിക്‌സ് ഈ മഹാകാവ്യത്തിന്റെ ഭാഗമായിരുന്നു. ഇത് റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് 5,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.   
ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥകള്‍  

വൈദ്യുതിയുടേയും ബാറ്ററിയുടേയും കണ്ടുപിടിത്തങ്ങളിലെ 'മിത്തിനെ തകര്‍ക്കാനും' പുസ്തകം ശ്രമിക്കുന്നുണ്ട്.

ബാറ്ററികള്‍ കണ്ടുപിടിച്ചതിന്റെ പേര് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഫ്രെഡറിക് ഡാനിയലിനും വൈദ്യുതിയുടേത് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിനുമാണുള്ളത്. പക്ഷെ മഹാഋഷി അഗസ്ത്യന്‍ ‘അഗസ്ത്യ സംഹിത’യില്‍ ഇതിനേക്കുറിച്ച് പറയുന്നുണ്ട്. ഈ ശാസ്ത്രജ്ഞാന്‍മാരേക്കാളും ഒരുപാട് കാലം മുമ്പ്.  
ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥകള്‍  

1661ല്‍ ഐസക് ന്യൂട്ടനാണ് ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് എന്നത് ഒരു മിത്താണ്. സത്യം എന്തെന്നാല്‍ ന്യൂട്ടണേക്കാള്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നിലേറെ മഹാകാവ്യങ്ങളില്‍ ഗുരുത്വാകര്‍ഷണശക്തിയേക്കുറിച്ച് രചിക്കപ്പെട്ടിരുന്നു. അതിന്റെ തെളിവ് ഋഗ്വേദത്തില്‍ ഉണ്ടെന്നും പുസ്തകം അവകാശപ്പെടുന്നുണ്ട്.

ഐസക് ന്യൂട്ടണ്‍ 
ഐസക് ന്യൂട്ടണ്‍ 

ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥകളെന്ന കോഴ്‌സ് ഉള്‍പെടുത്തിയതിനെ എഐസിടി ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ ന്യായീകരിച്ചു.

ഈ മാറ്റത്തെ വേര്‍പെടുത്തി കാണേണ്ടതില്ല. ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥകള്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിഷ്‌കരിച്ച പാഠ്യപദ്ധതിയുടെ ഒരു ഭാഗമായാണ് ഉള്‍പെടുത്തുന്നത്.   
അനില്‍ സഹസ്രബുദ്ധെ  

എഐസിടിഇയ്ക്ക് കീഴില്‍ വരുന്ന 3,000 കോളെജുകളില്‍ 80 ശതമാനത്തോളം സിലബസ് സ്വീകരിക്കാന്‍ തയ്യാറായെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പെയ്ന്റിങ്- മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശപ്രകാരം ഏഴ് സമുദ്രങ്ങളും കുടിച്ച് വറ്റിക്കുന്ന അഗസ്ത്യന്‍  
പെയ്ന്റിങ്- മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശപ്രകാരം ഏഴ് സമുദ്രങ്ങളും കുടിച്ച് വറ്റിക്കുന്ന അഗസ്ത്യന്‍  

ഹിന്ദുത്വഗ്രൂപ്പുകളുടെ കപടശാസ്ത്രവും ശാസ്ത്രത്തിന്റെ പേരിലുള്ള വിഡ്ഢിത്തങ്ങളും മോഡി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്ന ആരോപണമുയര്‍ന്നിട്ട് കുറച്ചുകാലമായി. കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിങ് വിമാനം കണ്ടെത്തിയത് റൈറ്റ് സഹോദരന്‍മാര്‍ അല്ലെന്ന പ്രസ്താവന നടത്തിയിരുന്നു. ആദ്യത്തെ പറക്കും യന്ത്രം കണ്ടുപിടിച്ചത് ഇന്ത്യന്‍ പണ്ഡിതന്‍ ശിവ്കര്‍ ബാപ്പുജി തല്‍പാഡെ എന്നൊരാള്‍ ആണെന്നാണ് കേന്ദ്രമന്ത്രി അവകാശപ്പെട്ടത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന വാദക്കാരനുമാണ് സത്യപാല്‍ സിങ്.

ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ന്യൂട്ടണ്‍ അല്ലെന്നും ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമനാണ് അതിന്റെ അവകാശിയെന്നുമാണ് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനിയുടെ വിശ്വാസം. പശു ഓക്‌സിജന്‍ ഉച്ഛ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏകമൃഗമാണെന്ന പ്രസ്താവനയും ബിജെപി മന്ത്രി നടത്തിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018