National

മാവോയിസ്റ്റ് സ്വാധീനത്തില്‍നിന്ന് ആദിവാസികളെ ‘മോചിപ്പിക്കാന്‍’ സിനിമാ തീയേറ്ററുമായി പൊലീസ്

Hindustan Times
തീയേറ്ററിലൂടെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ കുറിച്ചും അറിയിക്കാനാണ് പൊലീസിന്റെ ഉദ്ദേശ്യം. നിലവില്‍ കാടും മൃഗങ്ങളുമായി ബന്ധപ്പെട്ട പരിപാടികളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് സ്വാധീനമുള്ള അബുജ്മാദ് പ്രദേശത്തുള്ള ഗോത്രവിഭാഗങ്ങള്‍ക്ക് തീയേറ്റര്‍ ഒരുക്കി പൊലീസ്. വന്യജീവികളുമായി ബന്ധപ്പെട്ട പരിപാടികള്‍ കാണാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ടെന്നും അവരുടെ വിശ്വാസം നേടിയെടുക്കാനാണ് നടപടിയെന്നും അധികൃതര്‍ പറയുന്നു.

പ്രദേശത്തെ ഒരു വിഭാഗത്തിന് ടിവി ലഭ്യമാണെങ്കിലും വലിയ സ്‌ക്രീനിലുള്ള പരിപാടി ഇവര്‍ക്ക് ആദ്യത്തെ അനുഭവമാണ്. ജില്ലാ ആസ്ഥാനത്ത് നിന്നും 20 കിലോമീറ്റര്‍ അകലെയാണ് പ്രദര്‍ശനം.

ചലച്ചിത്രങ്ങളും സീരിയലില്‍ നിന്നും വ്യത്യസ്തമായി കാടുമായി ബന്ധപ്പെട്ട പരിപാടികളാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും അത് അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താന്‍ സഹായിക്കുമെന്നും പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ഷൂക്ല പറഞ്ഞു.

മുന്നൂറിലധികം ആളുകള്‍ പ്രദര്‍ശനത്തിന് എത്താറുണ്ടെന്ന് ഗ്രാമ തലവന്‍ ഗില്ലു റാം കുമേടി പറഞ്ഞു.

ആഴ്ചയിലൊന്നാണ് ഇവിടെ പ്രദര്‍ശനമുള്ളത്. ഇതുവരെ ഇത്രയും വലിയ രീതിയില്‍ ചിത്രങ്ങള്‍ കാണാത്തതിനാല്‍ നിരവധി ആളുകള്‍ പ്രദര്‍ശനത്തിന് എത്തും. ഇവിടെ ടിവി അപൂര്‍വ്വമാണ്. അതുക്കൊണ്ട് ആളുകള്‍ക്കിത് അതിശയവും ആശ്ചര്യവുമാണ്. മൃഗങ്ങളും കാടുമായി ബന്ധപ്പെട്ട പരിപാടികളില്‍ ആളുകള്‍ക്ക് താത്പര്യവുമുണ്ട്. 
ഗില്ലു റാം കുമേടി, ഗ്രാമ തലവന്‍

ഛത്തീസ്ഢിനും മഹാരാഷ്ട്രയ്ക്കുമിടയിലുള്ള അബുജ്മാദ് അജ്ഞാതമായ കുന്ന് എന്നാണ് അറിയപ്പെടുന്നത്. പ്രദേശത്തെ 6000 കിലോമീറ്റര്‍ ഉള്‍വനം ബ്രിട്ടീഷ് കാലഘട്ടം മുതല്‍ തന്നെ സര്‍വ്വേ ചെയ്യപ്പെട്ടിട്ടില്ല. 2017ല്‍ നാരായണ്‍പൂര്‍ ജില്ലാ ഭരണകൂടം സര്‍വ്വേ നടത്താനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കിലും ബോംബ് സ്‌ഫോടനത്തോടെ പദ്ധതി ഉപേക്ഷിച്ചു.

കാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നും മുതിര്‍ന്ന നേതാക്കളില്‍ പലരും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ടെന്നുമാണ് പൊലീസ് വിശദീകരണം.

ഗോത്ര വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുകയെന്നതാണ് പ്രധാന ഉദ്ദേശ്യം. ഞങ്ങളുടെ ഭാഷ അവര്‍ക്ക് അറിയില്ലെങ്കിലും ദൃശ്യങ്ങള്‍ മനസ്സിലാകുന്നുണ്ട്. ഈ മിനി തീയേറ്ററിലൂടെ അവരുമായി അടുക്കണം. കൂടുതല്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും ഇതിലൂടെ അവരെ അറിയിക്കണം. ഒപ്പം മാവോയിസ്റ്റുകള്‍ അവരെ കബളിപ്പിക്കുന്നതിനെ കുറിച്ചും. 
ജിതേന്ദ്ര ഷൂക്ല, എസ്പി 

തീയേറ്ററിന്റെ എല്ലാ വശങ്ങളും പൊലീസ് വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. പ്രദര്‍ശനങ്ങളുടെ നടത്തിപ്പിനും മറ്റുമായി കമ്മിറ്റിയെയും പൊലീസ് തന്നെ നിയേഗിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018