National

ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം, ഇംപീച്ച് മെന്റ് നീക്കം, ഒടുവില്‍ ഹൃദയത്തില്‍ തൊട്ട വിധികള്‍; സുപ്രീം കോടതിയെ വിവാദങ്ങളിലേക്ക് വലിച്ചിട്ട ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം ദീപക് മിശ്ര പടിയിറങ്ങുന്നു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് വിരമിക്കും. ബുധനാഴ്ച രഞ്ജന്‍ ഗൊഗോയ് സ്ഥാനമേല്‍ക്കും. ഇന്ന് ദീപക് മിശ്രയുടെ അവസാന പ്രവൃത്തി ദിവസമാണ്. 2018 ഒക്ടോബര്‍ രണ്ടിനാണ് കാലാവധി പൂര്‍ത്തിയാകുന്നതെങ്കിലും ഗാന്ധിജയന്തി അവധിയായതിനാല്‍ ഇന്ന് സുപ്രീം കോടതിയുടെ 45ാം ചീഫ് ജസ്റ്റിസ് പടിയിറങ്ങും.

കോടതി നടത്തിപ്പില്‍ സഹ ജഡ്ജിമാരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും, ചരിത്ര വിധി പ്രസ്താവങ്ങളും, അര്‍ധരാത്രിയിലെ വാദം കേള്‍ക്കലും അടക്കം നിരവധി അസാധാരണ സംഭവങ്ങള്‍ക്ക് വഴി വെച്ചതാണ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായുളള കാലഘട്ടം.

2017 ആഗസ്ത് 28 നാണ് പരമോന്നത കോടതി ജഡ്ജിയായി ദീപക് മിശ്ര ചുമതലയേറ്റത്. മുഖ്യന്യായാധിപനായിരുന്ന ഒന്നേകാല്‍ കൊല്ലം വിധി ന്യായങ്ങളിലും കോടതി നടത്തിപ്പിലും ദീപക് മിശ്ര ഏറെ വിമര്‍ശനങ്ങള്‍ കേട്ടു. ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്ത അത്യപൂര്‍വ്വ കാഴ്ചക്കും ഇതിനിടയില്‍ രാജ്യം സാക്ഷിയായി. സുപ്രീം കോടതിയില്‍ ജനാധിപത്യമില്ലെന്ന് അവര്‍ വിളിച്ചു പറഞ്ഞു.

സുപ്രിം കോടതിയുടെ കീഴ്വഴക്കത്തിനു വിരുദ്ധമായി സുപ്രധാന കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരേയാണ് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ചരിത്രത്തിലാദ്യമായി പ്രതിപക്ഷം ചീഫ് ജസ്റ്റിസിനെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് നീക്കം നടത്തിയതും ദീപക് മിശ്രയുടെ കാലത്ത് തന്നെ.

മെഡിക്കല്‍ അഴിമതിക്കേസില്‍ ചീഫ് ജസ്റ്റിസിനെതിരെയും അഴിമതി ആരോപണം ഉയര്‍ന്നതും, അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസ് വാദം കേട്ടിരുന്ന ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്ന വാദം തളളിയതും ചീഫ് ജസ്റ്റിസ് ഭരണകൂടത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തിനിടയാക്കി.

വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ച ചരിത്രവിധികള്‍ വിമര്‍കരുടെ വായടപ്പിക്കുന്നതായിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയത്, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിയത് എന്നീ വിധികള്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയപ്പോള്‍. ആധാര്‍, ബാബറി മസ്ജിദ്, മനുഷ്യാവകാശപ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ എന്നിവയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തത് വിമര്‍ശനത്തിനിടയാക്കി.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കേസുമായി ബന്ധപ്പെട്ട് അവസാന നിമിഷം വിധി മാറ്റിയെഴുതിയതാണെന്ന ആരോപണം നിലനില്‍ക്കുന്നു.

സിനിമാ തിയ്യേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതും പിന്നീട് ഉത്തരവില്‍ ഇളവ് അനുവദിച്ചതും, ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ചതും ദീപ്ക് മിശ്രയുടെ ബെഞ്ചാണ്.

അര്‍ധരാത്രി കോടതി ചേര്‍ന്ന 1993ലെ മുംബെ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരായ ഹര്‍ജി തള്ളിയതും, കര്‍ണ്ണാടക സര്‍ക്കാര്‍ രൂപീകരണ വിഷയം പരിഗണിച്ചതും ദീപക് മിശ്രയുടെ കാലത്തെ ചരിത്രസംഭവങ്ങളാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018