National

‘ഗുജറാത്തി മോഡി തിരിച്ചുപോവുക’; പ്രധാനമന്ത്രിക്കെതിരെ വാരാണസിയില്‍ ഗുജറാത്തില്‍നിന്ന് പലായനം ചെയ്തവരുടെ പ്രതിഷേധം 

ഏതാണ്ട് 500ലേറെ കുടിയേറ്റ തൊഴിലാളികളാണ് ഗുജറാത്തില്‍നിന്ന് പലായനം ചെയ്ത് സ്വന്തം നാടായ വാരാണസിയില്‍ തിരിച്ചെത്തിയത്. 2014ല്‍ നരേന്ദ്രമോഡി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിനായി ഗുജറാത്തില്‍നിന്ന് വാരാണസിയിലേക്ക് അനുയായികളെയും വഹിച്ചെത്തിയ അതേ സബര്‍മതി ട്രയിനില്‍!. അന്ന് മോഡിയുടെ അനുയായികളെ വാരാണസി ഹാര്‍ദമായി സ്വാഗതം ചെയ്തു. ഇന്ന് ഗുജറാത്തില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ മറ്റൊരു മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. 'ഗുജറാത്തിമോഡി തിരിച്ചുപോവുക'.

‘ഗുജറാത്തി മോഡി തിരിച്ചുപോവുക’; പ്രധാനമന്ത്രിക്കെതിരെ വാരാണസിയില്‍ ഗുജറാത്തില്‍നിന്ന് പലായനം ചെയ്തവരുടെ പ്രതിഷേധം 

യുപി-ബിഹാര്‍ ഏക്താ മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു വാരണസി കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധം. ഗുജറാത്തുകാരനായ മോഡി തിരിച്ചുപോവുക എന്ന പോസ്റ്റര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ബിഹാറില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമുള്ള ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കുനേരെ ഒരാഴ്ചയിലേറെയായി ഗുജറാത്തില്‍ വ്യാപക അക്രമമാണ് നടക്കുന്നത്. നിയന്ത്രിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയോട് ആവശ്യപ്പെട്ടിരുന്നു.

14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഒരു ബിഹാറി തൊഴിലാളി ബലാത്സംഗം ചെയ്തുവെന്ന കേസിന്റെ തുടര്‍ച്ചയായാണ് കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഗുജറാത്തില്‍നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടുകയാണ്. അഹമ്മദാബാദില്‍നിന്ന് യുപിയിലേക്കും ബിഹാറിലേക്കുള്ള ട്രയിനുകളില്‍ പലായനം ചെയ്യുന്നവരുടെ തിരക്കാണിപ്പോള്‍. പലായനം ചെയ്തവരെല്ലാം തിരിച്ചുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും അക്രമഭീതി മാറാത്ത ജനങ്ങള്‍ക്ക് അതിനുള്ള ധൈര്യമില്ല. വാരാണസിയില്‍ നടന്ന പ്രതിഷേധത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ ഇതിന്റെ സൂചനയായിരുന്നു.

അഹമ്മദാബാദ് റെയില്‍വെ സ്റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസ് കയറാന്‍ കാത്തുനില്‍ക്കുന്ന ബിഹാറികള്‍ 
അഹമ്മദാബാദ് റെയില്‍വെ സ്റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസ് കയറാന്‍ കാത്തുനില്‍ക്കുന്ന ബിഹാറികള്‍ 

'വാരാണസിയുടെ യുദ്ധപ്രഖ്യാപനമാണ് ഇത്' എന്ന ബാനര്‍ ഉയര്‍ത്തിയാണ് അവര്‍ രോഷം പ്രകടിപ്പിച്ചത്.

ഗുജറാത്തിലും മഹാരാഷ്ട്രയിലും ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെ നടക്കുന്ന കലാപത്തിനെതിരായ വികാരമായിരുന്നു പ്രതിഷേധം. ഒരാഴ്ചയ്ക്കകം വരാണാസിയില്‍ താമസിക്കുന്ന ഗുജറാത്തികളും മഹാരാഷ്ട്രക്കാരും തിരിച്ചുപോയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സബര്‍മതി എക്‌സ്പ്രസിലാണ് പലായനം ചെയ്ത ഭൂരിഭാഗവും വരാണസിയില്‍ തിരിച്ചെത്തിയത്. ഒറ്റതിരിഞ്ഞ് യാത്രചെയ്താല്‍ ആക്രമണമുണ്ടാകുമെന്ന ഭീതികാരണം സംഘടിതമായിരുന്നു മടക്കം. ദിപാവലിക്ക് നാട്ടില്‍ വന്ന്‌പോകാന്‍ നിശ്ചയിച്ചവരെ ഭീഷണിപ്പെടുത്തിയാണ് ഗുജറാത്തുകാര്‍ തിരിച്ചയച്ചത്. നാട്ടുകാരുടെ ഭീഷണികാരണം ഫാക്ടറികളിലെ ഇതര സംസ്ഥാന തൊഴിലാളികളെയെല്ലാം ഉടമകള്‍ തിരിച്ചയക്കുകയാണ്. ഫാക്ടറി ഉമടകളും കരാറുകാരും തങ്ങളോട് ഉടന്‍ തിരിച്ചുപോകാനാണ് നിര്‍ദേശിച്ചതെന്ന് വാരാണസിയില്‍ തിരിച്ചെത്തിയ ഗ്യാന്‍പൂര്‍ സ്വദേശി പ്രിന്‍സ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കിട്ടാവുന്ന എല്ലാവരെയും ഫോണ്‍ വഴി ബന്ധപ്പെട്ട് സബര്‍മതി എക്‌സ്പ്രസില്‍ കയറാന്‍ തങ്ങള്‍ നിര്‍ദേശിക്കുകകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ക്കുനേരെ നടന്ന ആക്രമം ബിജെപിക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ മാത്രമല്ല, ഉത്തര്‍പ്രദേശിലും ബിഹാറിലും അത് പ്രതിഫലിക്കുന്നുവെന്നതാണ് മോഡിയുടെ മണ്ഡലമായ വാരാണസിയിലെ പരസ്യമായ പ്രതിഷേധം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018