National

മതം തിരിച്ച് വിദ്യാര്‍ത്ഥികളെ പ്രത്യേകം ക്ലാസുകളിലാക്കി ബിജെപി കോര്‍പ്പറേഷന്‍ സ്‌കൂളിന്റെ വിഭജിച്ച് പഠിപ്പിക്കല്‍; ചില കുട്ടികള്‍ വെജിറ്റേറിയനാണെന്ന വിശദീകരണവുമായി പ്രിന്‍സിപ്പാള്‍

ഡല്‍ഹി വസീറാബാദിലെ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ച് ക്ലാസെടുക്കുന്നതായി പരാതി. ബിജെപി ഭരിക്കുന്ന ഉത്തര ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുളള പ്രൈമറി സ്കൂളിലാണ് സംഭവം. അധ്യാപകര്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വസീരാബാദ് നോര്‍ത്ത് എംസിഡി ബോയ്‌സ് സ്‌കൂളിലാണ് സംഭവം.

ഒന്നാം ക്ലാസില്‍ രണ്ടു ഡിവിഷനാണുളളത് എ ഡിവിഷനില്‍ ഹിന്ദു വിദ്യാര്‍ത്ഥികളും ബി ഡിവിഷനില്‍ മുസ്ലീം വിദ്യാര്‍ത്ഥികളുമാണ് ഉളളത്. ഇതു പോലെ രണ്ടാം ക്ലാസിലും എ ബി ഡിവിഷനുകളിലായി മുസ്ലീം ഹിന്ദു വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ചിരുത്തിയിരിക്കുന്നു. മറ്റു ക്ലാസുകളിലും സമാന സ്ഥിതിയാണ് അഞ്ചാം തരം വരെയുളള സ്‌കൂളാണിത്.

ജൂലായില്‍ പുതിയ പ്രിന്‍സിപ്പല്‍ സ്ഥാനമേറ്റെടുത്തതിന് ശേഷമാണ് മതത്തിന്റെ പേരില്‍ കുട്ടികളെ മാറ്റിയിരുത്താന്‍ തുടങ്ങിയെന്നാണ് ആരോപണം. ഇതിനെതിരെ സ്‌കൂളിലെ അധ്യാപകരടക്കം എതിര്‍പ്പറിയിച്ചിരുന്നെങ്കിലും ഇത് നിങ്ങളുടെ ചുമതലയിലുളള കാര്യമല്ലെന്നായിരുന്നു പ്രതികരണം.

മതത്തിന്റെ പേരില്‍ കുട്ടികളെ തരം തിരിച്ചെന്ന് ആരോപണം പ്രിന്‍സിപ്പല്‍ സിബി സിങ് ഷെരാവത്ത് നിഷേധിച്ചു. കുട്ടികളെ ഡിവിഷന്‍ തിരിക്കുന്നത് മാനേജ്‌മെന്റ് തീരുമാനപ്രകാരമാണ്, അച്ചടക്കവും മികച്ച പഠനാന്തരീക്ഷവും ഉണ്ടാക്കാനും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാണെന്നും പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നു.

കുട്ടികള്‍ക്ക് മതത്തെ കുറിച്ച് അറിയില്ലെന്നത് വാസ്തവമാണ്, പക്ഷേ അവര്‍ പല കാര്യങ്ങളിലും വഴക്കുണ്ടാക്കാറുണ്ട്. ചില കുട്ടികള്‍ വെജിറ്റേറിയനാണ്, അതുപോലുളള വ്യത്യാസങ്ങള്‍ ഉണ്ട്, എല്ലാ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപെടേണ്ടതല്ലേ 
പ്രിന്‍സിപ്പല്‍ സിബി സിങ് ഷെരാവത്ത്

വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സസ്യാഹാരികളാണെന്നും മറ്റു ചിലര്‍ അല്ലെന്നും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനാണ് മാറ്റമെന്നും പ്രിന്‍സിപ്പല് പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി എടുക്കുമെന്നും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018