National

തിത്‌ലി ശക്തി പ്രാപിച്ചു; ഒഡീഷ തീരം ലക്ഷ്യമാക്കി നീങ്ങുന്നു; മണിക്കൂറില്‍ 165 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും 

വ്യാഴാഴ്ച പുലര്‍ച്ചയോടെ ആന്ധ്രപ്രദേശിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ ഗോപാല്‍പൂറിനും ഇടയില്‍ എത്തും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായതിനുശേഷം ഒഡീഷ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരദേശ മേഖലയില്‍ ഇന്നും, നാളെയും ഐഎംഡി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിത്‌ലി എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കാറ്റിന്റെ സാനിധ്യത്തില്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ മഴപെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ചതിനുശേഷം വ്യാഴാഴ്ച പുലര്‍ച്ചയോടെ ആന്ധ്രപ്രദേശിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ ഗോപാല്‍പൂറിനും ഇടയില്‍ എത്തും. ഇവിടങ്ങളില്‍ കനത്തമഴയ്ക്കും മണ്ണ് വീഴചയ്ക്കും സാധ്യയുണ്ട്. ആ സമയം മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുകയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടിയന്തര രക്ഷപ്രവര്‍ത്തനത്തിനു തയ്യാറായിക്കൊള്ളാന്‍ എല്ലാ ജില്ലകളിലേയും ദുരന്തനിവാരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലികാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഒഡീഷയിലെ നാലു ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും സര്‍ക്കാര്‍ ബുധനാഴ്ച അവധിപ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് പിന്നീട് ഒഡീഷയിലൂടെ വെസ്റ്റ് ബംഗാള്‍ കടന്ന് വടക്ക് കിഴക്കന്‍ ഭാഗത്തേക്ക് തിരിയുകയും സാവധാനം കാറ്റിന്റെ വേഗത കുറയുകയും ചെയ്യുമെന്ന്് ഭുവനേശ്വര്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ എച്ച് ആര്‍ ബിസ്വാസ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018