National

‘ഫറാഗോയൊക്കെ എന്ത്?’; പുതിയ വാക്കുമായി ശശി തരൂര്‍; ഒറ്റ ശ്വാസത്തില്‍ പറയാന്‍ ബുദ്ധിമുട്ടും

ശശി തരൂര്‍
ശശി തരൂര്‍

മുന്‍ ഓക്‌സ്‌ഫോഡ് വിദ്യാര്‍ത്ഥി കൂടിയായ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ ചര്‍ച്ചയായി തുടങ്ങിയത് അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിന് ശേഷമാണ്. എക്‌സാസ്പറേറ്റിങ്, ഫാറഗോ, മാസ്‌ക്വരേഡിങ് തുടങ്ങിയ വാക്കുകള്‍ കണ്ട് നെറ്റിസണ്‍സ് അന്തംവിട്ടു. ട്വീറ്റിന് പിന്നാലെ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ അര്‍ത്ഥം തിരഞ്ഞ വാക്കുകളായി ഇതുമാറി. വാര്‍ത്തകളില്‍ തരൂരിന്റെ ട്വീറ്റ് നിറഞ്ഞതോടെ ട്രോളന്‍മാരും ഇത് ഏറ്റെടുത്തു.

ട്രോളുകളിലും പ്രതികരണങ്ങളിലും ശശി തരൂരിനും രസം പിടിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ട്വീറ്റ്. തന്റെ പുതിയ പുസ്തകമായ 'ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍' പുസ്തകവിപണിയിലെത്തിയ കാര്യം അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് തരൂര്‍ പുതിയ വാക്ക് പരിചയപ്പെടുത്തുന്നത്. ഒറ്റ ശ്വാസത്തില്‍ പറയാന്‍ അത്ര എളുപ്പമല്ലാത്ത 'ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍'. 'മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക' എന്ന ലളിതമായ അര്‍ത്ഥമാണ് ഈ വാക്കിനുള്ളത്.

എന്റെ പുതിയ പുസ്തകം ‘ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുന്ന 400 പേജ് അഭ്യാസമല്ല. എന്തുകൊണ്ടാണെന്ന് അറിയാന്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യൂ.  
ശശി തരൂര്‍  

നരേന്ദ്ര മോഡി വിരോധാഭാസരൂപത്തിലുള്ള ഒരു പ്രധാനമന്ത്രിയാണെന്നാണ് പുസ്തകത്തിന്റെ തലക്കെട്ട് തന്നെ. മോഡി വിരോധാഭാസങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രിയുടെ പറച്ചിലും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് പുസ്തകം ശ്രമിക്കുന്നത്. ആലിഫ് ബുക് കമ്പനി പുറത്തിറക്കുന്ന പുസ്തകത്തിന് 599 രൂപയാണ് അമസോണ്‍ വെബ്‌സൈറ്റിലെ വില.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018