National

‘മകനെ തൂക്കിക്കൊന്നോളൂ, പക്ഷെ..’; ഗുജറാത്തില്‍ നിന്ന് ബിഹാറികളെ അടിച്ചോടിക്കുന്നതിനെതിരെ ബലാത്സംഗക്കേസ് പ്രതിയുടെ അമ്മ  

ഗുജറാത്തില്‍ ബിഹാറികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ അമ്മ. കുറ്റക്കാരനാണെന്ന് കണ്ടാല്‍ മകനെ ശിക്ഷിച്ചോളൂയെന്ന് പ്രതിയുടെ അമ്മ രമാവതി ദേവി പറഞ്ഞു. അതിന്റെ പേരില്‍ എല്ലാവരേയും ഓടിക്കരുതേയെന്നും അവര്‍ ഗുജറാത്ത് നിവാസികളോട് ആഭ്യര്‍ത്ഥിച്ചു.

കുറ്റക്കാനാണെന്ന് കണ്ടെത്തിയാല്‍ അവനെ തൂക്കിക്കൊന്നു കൊള്ളൂ. പക്ഷെ എന്റെ മകന്‍ ചെയ്ത തെറ്റിന് ബിഹാറികളെ ഉപദ്രവിക്കുകയും ഓടിക്കുകയും ചെയ്യരുതേ.  
രമാവതി ദേവി  

തന്റെ മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ള അവന്‍ പലപ്പോഴും അസാധാരണമായി പെരുമാറിയിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ പഠിക്കാനേ അവന് കഴിഞ്ഞുള്ളൂ. നാല് മക്കളില്‍ മൂന്നാമനാണ് അവന്‍. ഉപജീവനത്തിന് വേണ്ടി അവന്റെ കൂട്ടുകാര്‍ക്കൊപ്പം രണ്ട് വര്‍ഷം മുമ്പാണ് ഗുജറാത്തിലേക്ക് പോയത്. ആരോടും പറയാതെ. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മകനേക്കുറിച്ച് വിവരം കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബം ഞെട്ടലോടെയാണ് വാര്‍ത്തയറിഞ്ഞതെന്ന് പ്രതിയുടെ ബന്ധുവായ മന്തു ഷാ ഗോണ്ട് പറഞ്ഞു. പ്രശ്‌നങ്ങള്‍ മുഴുവന്‍ മകന്റെ പ്രവൃത്തികൊണ്ടാണെന്ന് അവരോട് ആരോ പറഞ്ഞു. അവര്‍ ആകെ ഭയന്നിരിക്കുകയാണ്. പ്രതിയുടെ കുടുംബം അതീവ ദരിദ്രരാണെന്നും ഇപ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് പുറത്താണെന്നും മന്തു ഷാ ഗോണ്ട് ചൂണ്ടിക്കാട്ടി.

സെപ്റ്റംബര്‍ 28ന് ബലാത്സംഗ വാര്‍ത്ത വന്നതിന് ശേഷമാണ് ഗുജറാത്തില്‍ കുടിയേറ്റക്കാര്‍ക്ക് നേരെ ആക്രമണം ആരംഭിച്ചത്. ഹിന്ദി സംസാരിക്കുന്ന ബിഹാര്‍, മധ്യപ്രദേശ്, യുപി നിവാസികളെ തെരഞ്ഞുപിടിച്ചാണ് ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. പൊലീസ് നിസഹായ അവസ്ഥയിലാണെന്നും ആക്രമണം ഭയന്ന് ആയിരക്കണക്കിന് ആളുകള്‍ ഗുജറാത്ത് വിടുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018