National

‘ഏപ്രിലില്‍ എഴുതിയ ലേഖനത്തിന് ഇപ്പോള്‍ എന്തിനാണ് അറസ്റ്റ്?’; നക്കീരന്‍ ഗോപാലിനെ കോടതി വിട്ടയച്ചു; പൊലീസിന് രൂക്ഷവിമര്‍ശനം 

ജനാധിപത്യം സംരക്ഷിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും പൗരാവകാശം അടിച്ചമര്‍ത്തുന്ന നടപടിയാണ് അറസ്റ്റിലൂടെ സര്‍ക്കാര്‍ നടത്തിയതെന്നും മക്കള്‍ നീതി മയ്യം നേതാവായ കമല്‍ഹാസനും ആരോപിച്ചു.

തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ എഴുതിയ ലേഖനം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്ത നക്കീരന്‍ ദ്വൈവാരിക പത്രാധിപര്‍ ഗോപാലിനെ കോടതി വിട്ടയച്ചു.

ഗോപാലിനെതിരെ ചുമത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 ആം വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത എഗ്മൂര്‍ മെട്രോപൊളിറ്റിയന്‍ കോടതി ഏപ്രിലില്‍ എഴുതിയ ലേഖനത്തിന് ഇപ്പോള്‍ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും ചോദിച്ചു.

വെറുതെ വിട്ട നടപടി മാധ്യമസ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും പ്രതീക്ഷ നല്‍കുന്നതാണെന്നും നക്കീരന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഗോപാലന്‍ പറഞ്ഞു. തൊണ്ണൂറുകളില്‍ വീരപ്പനുമായുള്ള അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ച വ്യക്തിയാണ് നക്കീരന്‍ ഗോപാലന്‍.

നക്കീരന്‍ ദ്വൈവാരികയിലെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയ കോവൈ ലെനിന്‍, ചീഫ് ഡെപ്യൂട്ടി എഡിറ്റര്‍ ആരവയല്‍ തുടങ്ങിയവരുള്‍പ്പെടെ വാരികയിലെ 35 തൊഴിലാളികളെയും ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്.

മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ലൈംഗിക അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിനെതിരെ രാജ്ഭവന്‍ നല്‍കിയ പരാതിയിലാണ് ഇന്നലെ രാവിലെ നക്കീരന്‍ ഗോപാലിനെ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെ തുടര്‍ന്ന് ഡിഎംകെ, സിപിഐഎം, സിപിഐ, എംഡിഎംകെ, വിസികെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളും മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പൊലീസിനും കോടതിയ്ക്കും എതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാക്കളായ എച്ച്.രാജയ്ക്കും എസ്.വി ശേഖറിനും എതിരെ നടപടി ഇല്ലാതിരിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകനായ നക്കീരന്‍ ഗോപാലനെ സര്‍ക്കാര്‍ തിരക്കിട്ട് അറസ്റ്റ് ചെയ്തതെന്ന് ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്‍ ആരോപിച്ചു.

ജനാധിപത്യം സംരക്ഷിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും പൗരാവകാശം അടിച്ചമര്‍ത്തുന്ന നടപടിയാണ് അറസ്റ്റിലൂടെ സര്‍ക്കാര്‍ നടത്തിയതെന്നും മക്കള്‍ നീതി മയ്യം നേതാവായ കമല്‍ഹാസനും ആരോപിച്ചു.

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലൈംഗികമായി ഉപയോഗിക്കാനായി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികളെ കാഴ്ചവെക്കുന്നു എന്ന ആരോപണത്തില്‍ മധുര കാമരാജ് യുണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന രണ്ട് അധ്യാപകരെ ഏപ്രിലില്‍ അറസ്റ്റ് ചെയ്തിരുന്നു.ദേവങ്ക ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയെയും യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുരുഗനെയുമാണ് അറസ്റ്റ് ചെയ്തത്.

ഇതില്‍ നിര്‍മല ദേവിയുടെ ശബ്ദരേഖ ചോര്‍ന്നിരുന്നു. തനിക്ക് ഗവര്‍ണറും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ബന്‍വാരിലാല്‍ പുരോഹിതിനെ അറിയാമെന്ന് ദേവി പറഞ്ഞിരുന്നു. ആ ശബ്ദരേഖ മുന്‍നിര്‍ത്തി നിര്‍മല ദേവി നാലു തവണ ഗവര്‍ണറെ കണ്ടിരുന്നു എന്നുന്നയിച്ചാണ് നക്കീരന്‍ ദ്വൈവാരിക കവര്‍സ്റ്റോറി എഴുതിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018