National

ലൈം​ഗിക അതിക്രമം തുറന്ന് പറഞ്ഞതിന് ജോലിയിൽ നിന്നും പുറത്താക്കി; ദേശീയ വനിതാ കമ്മീഷനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി

ദേശീയ വനിതാ കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയതിന് ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. വനിതാ കമ്മീഷനിലെ മുൻ ജീവനക്കാരികളായ രണ്ടു പേരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇവർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഏപ്രില്‍ 2017ലാണ് ഇവര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.

കരാർ ജീവനക്കാരായ ഇവർ ലൈംഗിക അതിക്രമ പരാതി നല്‍കിയതിനാൽ കരാര്‍ പുതുക്കി നല്‍കാതെ ജോലിയില്‍നിന്ന് പുറത്താക്കിയതെന്നാണ് ആരോപണം. 2016ല്‍ അന്നത്തെ ദേശീയ വനിതാ കമ്മീഷന്‍ ഡെപ്യൂട്ടി സെക്രട്ടറി വി വി ബി രാജുവിനെതിരെയാണ് ജീവനക്കാരികള്‍ ലൈംഗിക പീഡന പരാതി നല്‍കിയതെന്ന് ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. അന്നത്തെ അധ്യക്ഷ ലളിതാ കുമാരമംഗലം പരാതി അവഗണിക്കുകയാണ് ചെയ്തത്. മാത്രവുമല്ല, സ്ഥാനത്തു തുടരണമെങ്കില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്ന് പരാതിക്കാരികളില്‍ ഒരാളോട് ലളിതാ കുമാരമംഗലം പറഞ്ഞതായും ഹര്‍ജിയില്‍ പറയുന്നു.

കരാർ പുതുക്കാത്തിന്റെ കാരണം അന്വേഷിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീട് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഇടപെടുകയും മറുപടി നൽകാൻ വനിതാ കമ്മീഷനോട് നിർദേശിക്കുകയും ചെയ്തു.

വി വി വി രാജു ആരോപണങ്ങള്‍ നിഷേധിച്ചു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയുടെ മേധാവിയാണ് രാജു. ആരോപണങ്ങള്‍ കള്ളമാണ്. ജോലി നഷ്ടപ്പെട്ടതിനുള്ള പ്രതികാരമായി തന്നെയും വനിതാ കമ്മീഷനെയും അപമാനിക്കാന്‍ ശ്രമിക്കുകയാണ് പരാതിക്കാരികളെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കാന്‍ വനിതാ കമ്മീഷന്‍ തയ്യാറായിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018