National

ബ്രഹ്മോസ് ചാരവൃത്തി: ഉദ്യോഗസ്ഥന് വാഗ്ദാനം ചെയ്തത് അമേരിക്കയില്‍ ഉയര്‍ന്ന ജോലിയും ശമ്പളവും; വിവരങ്ങള്‍ കൈമാറിയത് വ്യാജ അക്കൗണ്ടുകള്‍ വഴി

നിഷാന്ത് അഗര്‍വാള്‍ 
നിഷാന്ത് അഗര്‍വാള്‍ 
സ്ത്രീകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് നിഷാന്ത് എഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നത്. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് കൈമാറിയെന്ന കുറ്റത്തിന് ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ചാണ് അഗര്‍വാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്‌ഐ ക്ക് സാങ്കേതിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ബ്രഹ്മോസ് മിസൈല്‍ ഗവേഷണ കേന്ദ്രത്തിലെ എഞ്ചിനീയര്‍ നിഷാന്ത് അഗര്‍വാളിന് പാക് സംഘം അമേരിക്കയില്‍ ഉയര്‍ന്ന ജോലി വാദ്ഗാനം ചെയ്തിരുന്നതായി അന്വേഷണ സംഘം. പാക് സംഘവുമായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ബന്ധപ്പെട്ടിരുന്നത്. നിഷാന്തിന്റെ മൊഴിയില്‍ പറയുന്നവരെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് കൈമാറിയെന്ന കുറ്റത്തിന് ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ചാണ് തിങ്കളാഴ്ച അഗര്‍വാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മിലിട്ടറി ഇന്റലിജന്‍സിന്റെയും ഉത്തര്‍പ്രദേശ്-മഹാരാഷ്ട്ര പൊലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്.

ചോദ്യം ചെയ്യലില്‍ സ്ത്രീകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് നിഷാന്ത് സമ്മതിച്ചതായി അന്വേഷണ തലവന്‍ പറഞ്ഞു. നേഹ ശര്‍മ്മ, പൂജ രഞ്ജന്‍ എന്നീ പേരുകളിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്കാണ് ചാറ്റിങ് വഴി വിവരങ്ങള്‍ കൈമാറിയിരുന്നത്.

ഇടപാടുകാര്‍ വഴി നിഷാന്തിന്റെയോ ബന്ധുക്കളുടെയോ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. നാഗ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ നിഷാന്തിനെ ട്രാന്‍സിറ്റ് റിമാന്‍ഡ് വഴി വിട്ടുകിട്ടണമെന്ന് യുപിഎടിഎസ് ആവശ്യപ്പെടുകയായിരുന്നു. ലക്‌നൗവില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇയാളുടെ മറുപടിയില്‍ വ്യക്തത ഇല്ലെന്ന് അന്വേഷണ സംഘം പറയുന്നു.

ഏതൊക്കെ വിവരങ്ങള്‍ ഏത് തരത്തിലാണ് ഇയാള്‍ കൈമാറിയതെന്ന് വ്യക്തമാകാനുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

സംഭവത്തില്‍ രണ്ട് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ബ്രഹ്മോസ് എയ്‌റോ സ്‌പേസ് നാഗ്പൂര്‍ യൂണിറ്റിലെ സിസ്റ്റം എഞ്ചിനീയറായ നിഷാന്ത് ഉത്തരാഖണ്ഡ് റൂര്‍ക്കി സ്വദേശിയാണ്. നാഗ്പുരില്‍ പ്രവര്‍ത്തിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റ് ഇന്ത്യയും റഷ്യയും സംയുക്തമായാണു നടത്തുന്നത്. ഇത് ആദ്യമായാണ് ബ്രഹ്മോസ് മിസൈല്‍ യുണിറ്റില്‍ നിന്ന് ചാരപ്രവര്‍ത്തിക്ക് ഒരാള്‍ പിടിയിലാകുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018