National

റാഫേല്‍ ഇടപാടില്‍ കോടതി ഇടപെടല്‍, കരാറിലേക്ക് നയിച്ച കാര്യങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം.   

വിവാദമായ റാഫേല്‍ കരാറില്‍ സുപ്രീം കോടതിയിടപെടല്‍. കരാറിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ഫ്രഞ്ച് യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോ നിര്‍മ്മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതിലും അതിന്റെ അനില്‍ അംബാനിയുടെ കമ്പനി പങ്കാളിയായതും വിവാദമായിരുന്നു. 59,000 കോടി രൂപയുടെ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ഹര്‍ജിക്കാരനായ എം എല്‍ ശര്‍മയുടെ ആരോപണം.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചിന്റെതാണ് ഉത്തരവ്. എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

പൊതു താല്‍പര്യ ഹര്‍ജി തള്ളികളയണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് നോട്ടീസ് അയക്കാതെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ തേടിയത്.

2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയിലാണ് റാഫേല്‍ കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടത്.

യുപിഎ സര്‍ക്കാരിന്റെ കാലത്തെ 126 വിമാനങ്ങള്‍ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറിലേക്കാണ് മോഡി സര്‍ക്കാര്‍ നീങ്ങിയത്. പഴയ കരാറിന് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താല്‍ കരാറില്‍നിന്ന് പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ കരാറില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല.

58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്.

യുദ്ധവിമാന നിര്‍മ്മാണ മേഖലയില്‍ യാതൊരു മുന്‍ പരിചയവും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ പാര്‍ട്നറായി തെരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ആരോപണം.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് അനില്‍ അംബാനിയുടെ കമ്പനിയെ കരാറിന്റെ ഭാഗമാക്കിയതെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഒലന്‍ദേ പറഞ്ഞത് കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു.

2012 ല്‍ യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍നിന്ന് വ്യത്യസ്തമായി യുദ്ധവിമാനങ്ങള്‍ക്കുള്ള പണവും വളരെ കൂടുതലാണെന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. കരാര്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018