National

മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതി കയറ്റും; അനുരാഗ് കശ്യപിനും വിക്രമാദിത്യ മോട് വാനിക്കും ബഹലിന്റെ നോട്ടീസ് 

കമ്പനി പിരിച്ചു വിട്ടുകൊണ്ട് തന്നെ എല്ലാത്തിനും കാരണക്കാരന്‍ ആയി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു.

മീടൂ കാമ്പയിന്റെ ഭാഗമായി ലൈംഗികപീഡനാരോപണം ഉന്നയിക്കപ്പെട്ട ബോളിവുഡ് സംവിധായകനും ഫാന്റം ഫിലിംസ് പങ്കാളിയുമായിരുന്ന വികാസ് ബഹല്‍ സംവിധായകരായ അനുരാഗ് കശ്യപിനും വിക്രമാദിത്യ മോട് വാനിക്കും വക്കീല്‍ നോട്ടീസ് അയച്ചു. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ബഹലിനെതിരെ നടത്തിയ പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. ഫാന്റം ഫിലിംസിന്റെ മുന്‍ പങ്കാളികളാണ് ഇരുവരും.

ഫാന്റം ഫിലിംസിലെ തൊഴിലാളി ആയിരുന്ന യുവതി ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് തനിക്കെതിരെ ഉണ്ടായ കാമ്പയിനുകളെല്ലാം ഇരുവരും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്നും ഈ അവസരത്തില്‍ കമ്പനി പിരിച്ചു വിട്ടുകൊണ്ട് തന്നെ എല്ലാത്തിനും കാരണക്കാരന്‍ ആയി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു.

അനുരാഗ് കശ്യപും, വിക്രമാദിത്യ മോട്‌വാനിയും അവസരവാദികളാമെന്ന് പറയുന്ന വികാസ് നോട്ടീസില്‍ തനിക്കെതിരെ ആരോപണമുന്നയിക്കാന്‍ കശ്യപ് കമ്പനിയിലെ ഒരു തൊഴിലാളിക്ക് കൈക്കൂലി നല്‍കിയെന്നും ആരോപിക്കുന്നു. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന യുവതിയും മുന്‍ ഒരു തൊഴിലാളിയായിരുന്നത് കൊണ്ട് അതിലും വിശ്വാസ്യത ഉണ്ടോ എന്ന് സംശയമുണ്ടെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

2015ല്‍ ബോംബെ വെല്‍വറ്റിന്റെ പ്രമോഷന്‍ ജോലികള്‍ നടക്കുന്നതിനിടെ ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് ബഹല്‍ തന്നോട് മോശമായി പെരുമാറി എന്ന ആരോപണമുന്നയിച്ച് ഒരു പേരു വെള്‌പ്പെടുത്താത്ത് ഒരു യുവതി രംഗത്തുവന്നിരുന്നു. ആരോപണം ശരിയാണെന്ന് സമ്മതിച്ച കശ്യപും മോട്‌വാനിയും ഫാന്റം ഫിലിംസ് പിരിച്ചു വിടുകയാണെന്നും വ്യക്തമാക്കിയിരുന്നു. നടി കങ്കണ റണവതും നയനി ദീക്ഷിതും വികാസിനെതിരെ ആരോപണമുന്നയിച്ചിരുന്നു.

സ്വയം സാക്ഷിയോ ഇരയോ അല്ലാത്തതും വ്യക്തമായ തെളിവുകളില്ലാത്തതും കോടതിയില്‍ ശരിയാണെന്ന് തെളിയിക്കപ്പെടാത്തതുമായ ഒരു സംഭവം ഇരുവരും അവസരവാദത്തിനായും പകയ്ക്കും വേണ്ടി ഉപയോഗിച്ചുവെന്നും നോട്ടീസില്‍ പറയുന്നു. പ്രൊഫഷണലും സര്‍ഗാത്മകവുമായ കാര്യങ്ങളില്‍ ഫാന്റം ഫിലിംസ് പിരിച്ചു വിടാനായിട്ടുള്ള ചര്‍ച്ചകള്‍ കുറച്ച് മാസങ്ങളായി തന്നെ നടക്കുകയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പിരിച്ചു വിട്ടതിന്റെ പഴി തന്റെ മേലേക്കിടുന്നുവെന്നും വികാസ് ആരോപിക്കുന്നു.

2015ല്‍ പ്രതികരിക്കാത്ത കശ്യപിന് ഇപ്പോള്‍ മനംമാറ്റമുണ്ടായതിനു പിന്നില്‍ വ്യക്തിപരമായ അജണ്ടയുണ്ടെന്നും നോട്ടീസില്‍ പറയുന്നുണ്ട്. മോട്‌വാനിയും താനും ഈ മാസം ആദ്യം തമ്മില്‍ കണ്ടതാണെന്നും അപ്പോള്‍ മോട്‌വാനി യുവതിയുമായുള്ള മെസ്സേജുകളുടെ സ്‌ക്രീന്‍ഷോട്ട് കാണിച്ചുവെന്നും അതില്‍ ലൈംഗിക പീഡനം ഒന്നും തന്നെ അന്ന് സംഭവിച്ചില്ലെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിന്നീട് മോട്‌വാനിയും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും നോട്ടീസില്‍ പറയുന്നു.

വികാസിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നും ഇതിനെപ്പറ്റി മുന്‍പ് തന്നെ ബോളിവുഡിലെ എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും നടന്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അനുവാദമില്ലാതെ ശരീരത്തില്‍ , സ്പര്‍ശിക്കുന്നതു മുതല്‍ കഥാപാത്രത്തിനായി തിരിച്ച് എന്തു തരും എന്ന് ചോദിക്കുന്ന തരത്തിലുള്ള ഒരുപാട് കഥകള്‍ പല നടിമാരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങള്‍ മുന്‍നിര്‍ത്തി കശ്യപ് മുംബൈ അക്കാദമി ഓഫ് മൂവിങ്ങ് ഇമേജ് ചലച്ചിത്രമേളയുടെ സമിതിയില്‍ നിന്ന് പിന്മാറി. ട്വിറ്ററിലൂടെയാണ് കശ്യപ് പിന്മാറ്റം അറിയിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018