National

‘ഞങ്ങള്‍ വേട്ടയാടപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്’; ബിജെപി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതകള്‍ എണ്ണിപ്പറഞ്ഞ് ശ്വേത സഞ്ജീവ് ഭട്ട്  

2002ല്‍ മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ ഗുജറാത്ത് കലാപത്തിലെ പ്രധാനസാക്ഷിയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്ക് ചൂണ്ടിക്കാട്ടി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് പിന്നാലെ ഭട്ട് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടു. ബിജെപിയ്ക്കും സംഘ്പരിവാറിനും മോഡി സര്‍ക്കാരിനുമെതിരെ വിമര്‍ശനം തുടര്‍ന്ന സഞ്ജീവിനെ സെപ്റ്റംബര്‍ അഞ്ചിന് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന 22 വര്‍ഷം പഴക്കമുള്ള കേസിലായിരുന്നു പൊലീസ് നടപടി.

ബിജെപി ഭരണകൂടം നടത്തിയ വേട്ടയാടലുകള്‍ എണ്ണിപ്പറഞ്ഞ് ജയിലില്‍ അടയ്ക്കപ്പെട്ട മോഡി വിമര്‍ശകന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത. ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ തങ്ങള്‍ ദീര്‍ഘനാളായി പ്രതിരോധത്തിലാണെന്നും ശ്വേത പറഞ്ഞു.

സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ വേട്ടയാടുന്നതും ശിക്ഷിക്കുന്നതും കാണുമ്പോള്‍ ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ നാണക്കേട് തോന്നുകയാണ്. ഇത് അവസാനിപ്പിക്കണം. ഇന്ന് ഞങ്ങളാണ്, പക്ഷേ നാളെയത് നിങ്ങളും ആയേക്കാം. രാഷ്ട്രീയപരവും ആശയപരവുമായുള്ള വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് സര്‍ക്കാരിന്റെ ഇരയാക്കലിനെതിരെ ഒരുമിച്ച് പോരേടേണ്ടതുണ്ടെന്ന് ശ്വേത ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്വേത സഞ്ജീവ് ഭട്ടിന്റെ പ്രതികരണം.

സഞ്ജീവ് ഭട്ട് സെപ്തംബര്‍ അഞ്ചിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഒരു മാസത്തോളം ആകുമ്പോഴും ജാമ്യം ലഭിക്കാത്തതിനാല്‍ മോചനം സാധ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാല് മാസങ്ങളായി തങ്ങളുടെ കുടുംബത്തെ എങ്ങനെയൊക്കെയാണ് സര്‍ക്കാര്‍ വേട്ടയാടി കൊണ്ടിരിക്കുന്നതെന്ന് സഞ്ജീവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ശ്വേത വിശദമാക്കിയിരിക്കുന്നത്.

ഗുജറാത്ത് കലാപത്തിലെ പ്രധാനസാക്ഷി എന്ന നിലക്ക് സഞ്ജീവ് ഭട്ടിനും കുടുംബത്തിനും ഉണ്ടായിരുന്ന സുരക്ഷാസംവിധാനങ്ങള്‍ ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബുള്‍ഡോസറുകളുമായി എത്തി കുടുംബം താമസിക്കുന്ന വീടിന്റെ പലഭാഗങ്ങളും തകര്‍ത്തു.

സെപ്തംബര്‍ അഞ്ച് രാത്രി വീടിനകത്തേക്ക് വന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ യാതൊരു സ്വകാര്യതയും മാനിക്കാതെ ഉറങ്ങിക്കിടന്ന മുറിയില്‍ വരെ കയറിയതായി ശ്വേത ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നു. അന്ന് രാത്രി അറസ്റ്റിലായ സഞ്ജീവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാനുള്ള പോലീസിന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചില്ല. പിന്നീട് സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ പോകുകയും ഗുജറാത്ത് ഹൈക്കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് സഞ്ജീവ് ഭട്ടിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കുന്ന ദിവസമെത്തുമ്പോഴേക്കും റിമാന്‍ഡ് കാലാവധി കഴിയാറായിരുന്നു. ഇത് കണക്കാക്കിയ സുപ്രീംകോടതി അഭിഭാഷകരോട് ജാമ്യം നല്‍കുന്നതിന് അധികാരമുള്ള കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ നമ്മളോരോരുത്തരും മുന്നോട്ട് വന്ന് ഈ ഭരണത്തെ ചോദ്യം ചെയ്യേണ്ട സമയമാണിത്. ചോദ്യം ചെയ്യപ്പെടാത്ത ഒരു സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങളാണിവ. ചെയ്യുന്ന കാര്യങ്ങള്‍ക്കൊക്കെ ഇവരെ കൊണ്ട് ഉത്തരം പറയിപ്പിക്കേണ്ട സമയമല്ലേ ഇത്. ഇന്ന് ഞങ്ങളാണെങ്കില്‍ നാളെയത് നിങ്ങളുമായേക്കാം. 
ശ്വേത സഞ്ജീവ് ഭട്ട്  

ജാമ്യാപേക്ഷ സെഷന്‍സ് കോടതിയില്‍ എത്തിയപ്പോള്‍ മോചനം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ശ്വേത ആരോപിക്കുന്നു. ജാമ്യാപേക്ഷക്കെതിരായ സത്യവാങ്മൂലം തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം അനുസരിച്ച് ഒക്ടോബര്‍ 16 വരെ സമയം ലഭിച്ചു. ഈ സംഭവങ്ങളൊക്കെ സര്‍ക്കാര്‍ സഞ്ജീവിനെ എത്രമാത്രം ഭയക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നതായും ശ്വേത ചൂണ്ടിക്കാട്ടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018