National

പ്രളയത്തില്‍ കാണാതായ മകള്‍ക്ക് പകരം മരപാവയുണ്ടാക്കി ശവസംസ്‌കാരം നടത്തി ബന്ധുക്കള്‍ 

ദ ന്യൂസ് മൊമന്റ്‌സ്‌ 
ശവസംസ്‌കാര ചടങ്ങില്‍നിന്ന്‌ 
ശവസംസ്‌കാര ചടങ്ങില്‍നിന്ന്‌ 

ഓഗസ്റ്റ് മാസത്തില്‍ ആര്‍ത്തലച്ചുപെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും നഷ്ടമായ മകളെ ഇനിയും കണ്ടെത്താനാവാത്തതില്‍ മനംനൊന്ത മാതാപിതാക്കള്‍ അവളുടെ രൂപത്തില്‍ പാവയുണ്ടാക്കി ശവ സംസ്‌കാരം നടത്തി. കര്‍ണാടകയിലെ കൊടക് ജില്ലയിലാണ് സംഭവം. പതിനഞ്ചുകാരിയായ മഞ്ജുളയെ ഓഗസ്റ്റിലെ പ്രളയത്തില്‍ കാണാതായതാണ്. രണ്ടുമാസത്തെ തെരച്ചിലിനൊടുവിലും മകളെ കണ്ടെത്താനാവാത്തതോടെയാണ് മാതാപിതാക്കളായ സോമയ്യയും ജയന്തിയും മരപ്പാവയുണ്ടാക്കി പ്രതീകാത്മക ശവ സംസ്‌കാരം നടത്തിയത്.

ബേട്ടാത്തുരുവില്‍ ബന്ധു ബസപ്പയ്ക്കും കുടുംബത്തിനുമൊപ്പമായിരുന്നു മഞ്ജുള താമസിച്ചിരുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്ന മഞ്ജുള മികച്ച ത്രോബോള്‍ കളിക്കാരിയും ജില്ലാ കിരീട ജേതാവുമായിരുന്നെന്ന് സ്‌കൂള്‍ പ്രിന്‍സിപാള്‍ പറയുന്നു. കായിക രംഗത്ത് മികച്ച പരിശീലനം നേടാന്‍ വേണ്ടിയായിരുന്നു മഞ്ജുള ബന്ധുവീട്ടില്‍ താമസമാക്കിയത്.

മഞ്ജുള 
മഞ്ജുള 

കൊടകില്‍ കനത്ത മഴ പ്രളയത്തിലേക്ക് വഴിമാറിയ ഓഗസ്റ്റ് 17ന് ബസപ്പയുടെ വീട് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ബസപ്പയുടെയും മകള്‍ മോനിഷയുടെയും മൃതദേഹം കണ്ടെത്തി. എന്നാല്‍ മഞ്ജുളയെ കണ്ടെത്താനായില്ല. മഞ്ജുളയെ കണ്ടെത്താന്‍ ദേശീയ ദുരന്ത നിവാരണ സംഘവും ഏറെ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

കര്‍ണാടക പ്രൊടേം സ്പീക്കര്‍ കെജി ബൊപ്പയ്യ മഞ്ജുളയെ കണ്ടെത്താന്‍ ദുരന്തനിവാരണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണമെല്ലാം വൃഥാവിലായി. ഏറെ അന്വേഷിച്ചിട്ടും മഞ്ജുളയെ കണ്ടെത്താനായില്ല.

പ്രദേശവാസികള്‍ക്ക്‌ സെപ്തംബറില്‍ പരിസരത്തുവച്ച് ഒരു അസ്ഥികൂടം ലഭിച്ചിരുന്നു. എന്നാല്‍ വിധഗ്ദ പരിശോധനയില്‍ അതൊരു മൃഗത്തിന്റെതാണെന്ന് തെളിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

രണ്ട് മാസത്തെ തെരച്ചിലിലും ശരീരം കണ്ടെത്താന്‍ കഴിയാത്തതോടെ വീട്ടുകാര്‍ മഞ്ജുളയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മഞ്ജുളയുടെ ശരീരത്തിന് പകരം മരപ്പാവ നിര്‍മ്മിക്കാനും അവര്‍ തീരുമാനിച്ചു. സോമയ്യയും ജയന്തിയും മഞ്ജുളയുടെ മൂന്ന് സഹോദരങ്ങളും അയല്‍വാസികളും സുഹൃത്തുക്കളും ബന്ധുക്കളും സംസ്‌കാര കര്‍മ്മങ്ങളില്‍ പങ്കാളികളായി.

സംസ്‌കാരത്തിനായി ഒരുക്കിയ മരപ്പാവയ്‌ക്കൊപ്പം ബന്ധുക്കള്‍ 
സംസ്‌കാരത്തിനായി ഒരുക്കിയ മരപ്പാവയ്‌ക്കൊപ്പം ബന്ധുക്കള്‍ 

മരപ്പാവയെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിപ്പിച്ചും മഞ്ജുള നേടിയ മെഡലുകള്‍ കഴുത്തിലണിയിച്ചും മകള്‍ക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ ധരിപ്പിച്ചും അണിയിച്ചൊരുക്കിയാണ്‌ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

മകളെ അവസാനമായി കാണാന്‍പോലും കഴിയാത്ത അച്ഛന്‍ സോമയ്യ മാനസീകമായി തകര്‍ന്ന അസ്ഥയിലായിരുന്നു. മകളുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ വേണ്ടിയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018