National

മുത്തലാഖ് ക്രിമിനല്‍ കുറ്റം: ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ നോട്ടീസ് അയക്കാനാവില്ലെന്ന് സുപ്രീംകോടതി; സമസ്ത ഹര്‍ജി പിന്‍വലിച്ചു

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന്‍മേല്‍ നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഓര്‍ഡിനന്‍സ് ഇറങ്ങി രണ്ടുമാസത്തിനുശേഷം നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനാവില്ല.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേയുളളൂ. വരുന്ന ശീതകാലത്തില്‍ ബില്‍ അവതരിപ്പിച്ചാല്‍ അപ്പോള്‍ നോക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് സമസ്ത അടക്കം നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിച്ചു.

സെപ്റ്റബര്‍ 19നാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖില്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. എന്നാല്‍ ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച് സമസ്ത കേരള ജം ഇയ്യത്തൂല്‍ ഉലമ, മുസ്ലിം അഭിഭാഷക അസോസിയേഷന്‍ എന്നിവര്‍ ഹര്‍ജി നല്‍കിയിരുന്നു.

മുത്തലാഖിന്റെ പേരില്‍ ഭര്‍ത്താവിനെ ജയിലിടച്ചാല്‍ വിവാഹബന്ധം കൂടുതല്‍ വഷളാവും എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. വിവാഹമോചനത്തിന്റെ പേരില്‍ മുസ്ലിം മതത്തില്‍പ്പെട്ടവരെ മാത്രം കുറ്റക്കാരാക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

മൂന്ന് തലാഖും ഒന്നിച്ച് ചൊല്ലി ഭാര്യയില്‍ നിന്ന് വിവാഹമോചനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് നിയമം. മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ട്.

ഇതു സബന്ധിച്ച് ലോക്സഭയില്‍ ബില്ല് പാസായിരുന്നെങ്കിലും രാജ്യസഭയില്‍ പാസാകാത്തതിനെ തുടര്‍ന്ന്് ബില്‍ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018