National

എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി വീണ്ടും വിപി സാനു; മയൂഖ് വിശ്വാസ് സെക്രട്ടറി; കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്നും 10 പേര്‍ 

എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി വിപി സാനുവിനെയും(കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍) തെരഞ്ഞെടുത്തു. ഷിംലയില്‍ നടക്കുന്ന 16-ാമത് അഖിലേന്ത്യ സമ്മേളനമാണ് ഇരുവരെയും തെരഞ്ഞെടുത്തത്.

പ്രതികൂര്‍ (ബംഗാള്‍), വിഎ വിനീഷ്(കേരളം), കോട്ട രമേഷ്(തെലങ്കാന), വൈ രാമു(ആന്ധ്രാപ്രദേശ്), ബാലാജി(മഹാരാഷ്ട്ര) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

കേരളത്തില്‍ നിന്നുള്ള സച്ചിന്‍ ദേവ് ജോയിന്റ് സെക്രട്ടറിമാരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാന സെക്രട്ടറിയാണ് സച്ചിന്‍.

നിതീഷ് നാരായണന്‍, സംഗീത ദാസ്, പരീക്ഷിത്, മാരിയപ്പന്‍, മണിപാല്‍ സിംഗ് എന്നിവരും സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. 93 അംഗ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള 10 പേരുണ്ട്. കേന്ദ്രകമ്മറ്റിയില്‍ 9 ഒഴിവുണ്ട്.

രണ്ടാം തവണ പ്രസിഡന്റായി തെരഞ്ഞെടുത്ത വി പി സാനു മുമ്പ് മലപ്പുറം ജില്ലാസെക്രട്ടറിയായിരുന്നു. എംഎസ്ഡബ്ല്യു ബിരുദധാരിയാണ്. കൊല്‍ക്കത്ത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മയൂഖ് വിശ്വാസ്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018