National

രാജ്യരക്ഷാ രഹസ്യങ്ങള്‍ ഐഎസ്‌ഐക്കു കൈമാറി; ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ് 

പാകിസ്താനു വേണ്ടി ചാരവൃത്തി ചെയ്തതിന് ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. ഷെയ്ഖ് റിയാസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ബിഎസ്എഫ് ഡപ്യൂട്ടി കമാന്‍ഡോ നല്‍കിയ പരാതിയിലാണ് കേസ്. ഫിറോസ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാജ്യസുരക്ഷയെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങള്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐക്കു ഷെയ്ഖ് റിയാസുദ്ദീന്‍ കൈമാറി എന്നാണ് ഓഫീസര്‍ ആരോപിക്കുന്നത്.

1923ലെ ഓഫീഷ്യല്‍ സീക്രട്ട് ആക്ട്, 1980ലെ ദേശീയ സുരക്ഷ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റാരോപിതനായ ജവാനെതിരെ കേസെടുത്തിരിക്കുന്നത്.

പാകിസ്താനിലുളളവര്‍ക്ക് രഹസ്യവിവരങ്ങളും, ബിഎസ്എഫിന്റെ രസ്യരേഖകളും കുറ്റാരോപിതനായ ജവാന്‍ കൈമാറിയിട്ടുണ്ടെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രന്‍ജിത് സിങും പറഞ്ഞു.

മുളളു കമ്പി വേലികളെക്കുറിച്ചും, അതിര്‍ത്തിയിലെ റോഡുകളുടെ ദൃശ്യങ്ങളും, ബിഎസ്എഫ് യൂണിറ്റ് ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ എല്ലാം ഇയാള്‍ നല്‍കിയിട്ടുണ്ട്. 
രന്‍ജിത് സിങ്, പൊലീസ് ഇന്‍സ്‌പെക്ടര്‍

കുറ്റാരോപിതനായ ജവാന്റെ താമസസ്ഥലത്തു നിന്നും പൊലീസ് രണ്ടു മൊബൈല്‍ ഫോണുകളും, ഏഴു സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. സിം കാര്‍ഡുകളെ സംബന്ധിച്ച വിവരങ്ങളും, മറ്റും പൊലീസ് അന്വേഷിച്ചു വരികയാണ്. ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയും, മൊബൈല്‍ ഫോണ്‍ വഴിയുമാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയതെന്ന് പൊലീസ് പറയുന്നു. കോടതിയില്‍ ഇയാളെ ഉടന്‍ ഹാജരാക്കും.

ഭീകരര്‍ ഗ്രനേഡുകള്‍ ഉപയോഗിച്ച് അക്രമണം നടത്താനുളള സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വകുപ്പിന്റെ വിവരപ്രകാരം പഞ്ചാബില്‍ ഭീകരാക്രമണ മുന്നറിയിപ്പുംപുറപ്പെടുവിച്ചിട്ടുണ്ട്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018