National

തെരുവ് പശുക്കള്‍ മൂലം വാഹനാപകടം; കന്നുകാലികള്‍ക്ക് റേഡിയം ബെല്‍റ്റുമായി യോഗി സര്‍ക്കാര്‍

റോഡുകളില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍. കന്നുകാലികളുടെ കഴുത്തിലും കൊമ്പിലും റേഡിയം ബെല്‍റ്റുകള്‍ കെട്ടാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ശീതകാലം തുടങ്ങുന്നതിനു മുന്നോടിയായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

മഞ്ഞു കാലമായതിനാല്‍ റോഡില്‍ നില്‍കുന്ന കന്നുകാലികളെ തിരിച്ചറിയാന്‍ സാധിക്കാതെ അപകടങ്ങള്‍ കൂടാനുളള സാധ്യത കണക്കിലെടുത്താണ് പുതിയ പദ്ധതി.

കന്നുകാലികളുടെ കൊമ്പിലും കഴുത്തിലും റേഡിയം ബെല്‍റ്റുകള്‍ കെട്ടുന്നതൊടു കൂടെ വാഹനമോടിക്കുന്നവര്‍ക്ക് വളരെ ദൂരെ നിന്നു തന്നെ ഇവയെ തിരിച്ചറിയാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

രാത്രികാലങ്ങളില്‍ കന്നുകാലികള്‍ വാഹനം ഇടിച്ചു ചാകുന്നതിന്റെ സംഖ്യ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ കന്നുകാലികളുടെ കൊമ്പുകളില്‍ റേഡിയം ബാന്‍ഡുകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. 
ധരംവിര്‍ സിങ്,  പൊലീസ് സൂപ്രണ്ട്‌ 

എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡിനു നടുവില്‍ പശുവിനെ കണ്ട് അതിനെ രക്ഷിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചപ്പോള്‍ ജീവന്‍ നഷ്ടമായത് ഒരു സ്ത്രീക്കാണ്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018