National

‘ സ്റ്റാച്യു ഓഫ് യൂണിറ്റിയേക്കാള്‍ പൊക്കമുള്ളതായിരിക്കണം’; അയോധ്യയിലെ രാമപ്രതിമ സ്വാഗതം ചെയ്ത് സമാജ്‌വാദി നേതാവ് അസംഖാന്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അയോധ്യയിലെ രാമപ്രതിമ പദ്ധതിയെ സ്വാഗതം ചെയ്ത് സമാജ്‌വാദി നേതാവ് അസംഖാന്‍. സരയു നദിയുടെ തീരത്ത് നിര്‍മ്മിക്കുന്ന രാമപ്രതിമ 182 മീറ്റര്‍ നീളമുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിയേക്കാള്‍ പൊക്കമുള്ളതായിരിക്കണമെന്ന് അസംഖാന്‍ പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിച്ചപ്പോള്‍ ഈ ചിന്തയുണ്ടാകാഞ്ഞത് എന്തുക്കൊണ്ടാണ്? ആരെങ്കിലും ഈ രാമപ്രതിമയെ എതിര്‍ക്കുമായിരുന്നോ? രാംപൂരില്‍ രാമന്റെ കൂറ്റന്‍ പ്രതിമയാണ് നിര്‍മ്മിക്കേണ്ടത്. 
അസംഖാന്‍

ദീപാവലി ആഘോഷങ്ങള്‍ക്കായി യോഗി ആദിത്യനാഥ് അയോധ്യയില്‍ എത്തുമ്പോള്‍ ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നാണ് ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്‌ഢേ അറിയിച്ചിരിക്കുന്നത്. 330 കോടി രൂപ ചെലവില്‍ 100 മീറ്റര്‍ ഉയരത്തിലാണ് രാമപ്രതിമ നിര്‍മ്മിക്കുന്നത്. 2017 ഒക്ടോബറില്‍ രാമപ്രതിമ നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ കമ്പനികളില്‍ നിന്നും പ്രതിമ ഉള്‍പ്പെടെയുള്ള ടൂറിസം പ്രോജക്ടുകള്‍ക്കായി ഫണ്ടും ശേഖരിച്ചിരുന്നു.

ഗുജറാത്തിലെ നര്‍മ്മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി 2389 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പട്ടേല്‍ പ്രതിമയ്ക്ക് 182 മീറ്റര്‍ ഉയരമാണുള്ളത്. പട്ടേലിന്റെ 143ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018