National

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസിയുവില്‍ കൂട്ടബലാത്സംഗം ചെയ്തു; ആശുപത്രി സ്റ്റാഫിനും നാലുപേര്‍ക്കുമെതിരെ കേസ്‌ 

രാത്രിയില്‍ ഐസിയുവില്‍ ഒറ്റയ്ക്കായ സമയത്താണ് യൂണിഫോം ധരിച്ചിരുന്ന ഒരാളും മറ്റ് നാലുപേരും ഉള്ളില്‍ പ്രവേശിച്ചതെന്ന് കുട്ടി പറയുന്നു. ഇഞ്ചെക്ഷന്‍ തരാന്‍ ശ്രമിച്ചുവെന്നും വായ്മൂടിയതിന് ശേഷം തന്റെ കൈകള്‍ കെട്ടിയിട്ട ശേഷം പീഡിപ്പിക്കുവായിരുന്നു.

ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അഞ്ച് ദിവസം മുമ്പ് പാമ്പ് കടിയേറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടിയെ ആശുപത്രി സ്റ്റാഫും മറ്റ് നാലുപേരും ചേര്‍ന്നാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാലുപേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ ഐസിയുവില്‍ പെണ്‍കുട്ടി മാത്രമാണുണ്ടായിരുന്നത്. സുനില്‍കുമാര്‍ എന്ന കമ്പോണ്ടര്‍ക്ക് എതിരെ ഐപിസി 376ഡി, പോക്‌സോ വകുപ്പുകല്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പെണ്‍കുട്ടി സംഭവം പുറത്തുപറഞ്ഞതെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്നും സീനിയര്‍ പൊലീസ് ഓഫീസര്‍ എ സിങ് അറിയിച്ചു.

രാത്രിയില്‍ ഐസിയുവില്‍ ഒറ്റയ്ക്കായ സമയത്താണ് യൂണിഫോം ധരിച്ചിരുന്ന ഒരാളും മറ്റ് നാലുപേരും ഉള്ളില്‍ പ്രവേശിച്ചതെന്ന് കുട്ടി പറയുന്നു. ഇഞ്ചെക്ഷന്‍ തരാന്‍ ശ്രമിച്ചുവെന്നും വായ്മൂടിയതിന് ശേഷം തന്റെ കൈകള്‍ കെട്ടിയിട്ട ശേഷം പീഡിപ്പിക്കുവായിരുന്നു എന്നും കുട്ടി പറഞ്ഞു. സംഭവമറിഞ്ഞ കുട്ടിയുടെ ബന്ധുവാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചത്.

ആശുപത്രി സ്റ്റാഫിനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലുപേര്‍ക്കുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഐസിയുവിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.

രണ്ടാഴ്ച മുമ്പ് ഉത്തര്‍പ്രദേശിലെ ബാഗ്പാദില്‍ നഴിസിങ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ആശുപത്രി സ്റ്റാഫും അറസ്റ്റിലായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരി പുറത്തുപോയ സമയത്താണ് 17കാരിയെ പീഡിപ്പിച്ചത്. ടെസ്റ്റുകള്‍ നടത്താനുണ്ടെന്ന വ്യാജേന എമര്‍ജന്‍സി റൂമില്‍ കൊണ്ടുപോയ പെണ്‍കുട്ടിയെ മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018