National

‘മോഡി രാമന്റെ അവതാരം’; രാമക്ഷേത്രനിര്‍മ്മാണം ഡിസംബറില്‍ തുടങ്ങണമെന്ന് സന്ദ് സമിതി; ‘പകരം ലക്‌നൗവില്‍ മോസ്‌ക് പണിത് തരാം’  

സര്‍ക്കാര്‍ അയോധ്യയിലെ തര്‍ക്കഭൂമി ഏറ്റെടുത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആര്‍എസ്എസ് ദിവസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എബിഎസ്എസ് രംഗത്തെത്തിയിരിക്കുന്നത്.

അയോദ്ധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാവുന്ന തരത്തില്‍ സര്‍ക്കാര്‍ വഴിയൊരുക്കി നല്‍കണമെന്ന് അഖില ഭാരതീയ സന്ദ് സമിതി. ഡല്‍ഹി തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടത്തുന്ന ദ്വിദിന കണ്‍വെന്‍ഷന് ഇടയിലാണ് എബിഎസ്എസിന്റെ പ്രതികരണം. നീതിന്യായവ്യവസ്ഥയ്ക്ക് രാമക്ഷേത്ര നിര്‍മ്മാണത്തെ സഹായിക്കാനാകില്ല. കാരണം അത് ക്ഷേത്ര വിരുദ്ധരേക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമ ഭഗവാന്റെ അവതാരമാണെന്നും കണ്‍വെന്‍ഷനില്‍ സംസാരിച്ച സ്വാമിമാര്‍ പറഞ്ഞു.

എതിര്‍ കക്ഷികളുമായി ചര്‍ച്ചയ്ക്കുള്ള എല്ലാ സാധ്യതകളും ഇല്ലാതായെന്ന് സ്വാമി ചിന്മയാനന്ദ പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു ചിന്മയാനന്ദ. രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള വഴി തുറന്നുകൊണ്ട് പുതിയ നിയമം കൊണ്ടുവരണമെന്നാണ് യോഗത്തിനെത്തിയ ഭൂരിഭാഗം പേരുടേയും അഭ്രിപ്രായം.

പരസ്പരസമ്മതത്തോടെയായിരിക്കണം ക്ഷേത്ര നിര്‍മ്മാണമെന്ന് വിഎച്ച്പി നേതാവും റാം ജന്മഭൂമി ന്യാസ് അംഗവുമായ രാം വിലാസ് വേദാന്തി പറഞ്ഞു. ഓര്‍ഡിനന്‍സ് ഇറക്കിയോ നിയനിര്‍മ്മാണത്തിലൂടെയോ ക്ഷേത്രം പണിയാന്‍ കഴിയില്ല. പരസ്പര സമ്മതത്തോടെ അല്ലെങ്കില്‍ ആര്‍ക്കും വര്‍ഗീയ കലാപത്തെ തടയാന്‍ സാധിക്കില്ലെന്നും മുന്‍ ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ ലക്‌നൗവില്‍ ഖുദായ്ക്ക് വേണ്ടി മോസ്‌ക് നിര്‍മ്മിച്ചുതരും.   
രാം വിലാസ് വേദാന്തി  

ഡിസംബറില്‍ മഹാരാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനായി നമ്മുടെ പ്രധാന്തമന്ത്രി നരേന്ദ്ര മോഡിയ്ക്കും മറ്റെല്ലാവര്‍ക്കും സദ്ബുദ്ധി നല്‍കണേയെന്ന് അയോദ്ധ്യയിലെ രാമനോട് പ്രാര്‍ത്ഥിക്കുകയാണ്. ബിജെപി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും എല്ലാ ബിജെപി എംപിമാരും എല്ലാ എംഎല്‍എമാരും രാമക്ഷേത്രനിര്‍മ്മാണം ആഗ്രഹിച്ചതാണ്. കോണ്‍ഗ്രസ് രാമ ജന്മഭൂമി കേസ് 70 വര്‍ഷത്തോളം നീട്ടിവെച്ചു. ഇനിയങ്ങനെ ചെയ്യാന്‍ ആര്‍ക്കുമാവില്ലന്നും വേദാന്തി പ്രസ്താവിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018