National

മൂത്രപ്പുരയിൽ സാനിറ്ററി നാപ്കിൻ; വിദ്യാർത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച് പഞ്ചാബ് സ്‌കൂൾ; രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

സംഭവംഏറെ വിവാദമായതോടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്  ഇടപെട്ടാണ് അധ്യാപകർക്കെതിരെ നടപടിയെടുത്തത്.

വിദ്യാർത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതിന് അധ്യാപകർക്ക് സസ്പെൻഷൻ. പഞ്ചാബ് ചണ്ഡിഗറിലെ ഫസീൽക്കാ ജില്ലയിലാണ് സംഭവം. സ്‌കൂളിലെ മൂത്രപ്പുരയിൽ സാനിറ്ററി നാപ്‌കിൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ  കണ്ടെത്തിയതിനെ തുടർന്നാണ് അധ്യാപകർ വിദ്യാർഥിനികളെ  വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയത്. ഇത് ഏറെ വിവാദമായതോടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്  ഇടപെട്ടാണ് അധ്യാപകർക്കെതിരെ നടപടിയെടുത്തത്.

സംഭവത്തെ കുറിച്ച്  അന്വേഷണം ആരംഭിച്ചെന്നും പരിശോധനയിൽ പങ്കെടുത്തെന്ന്  വ്യക്തമായാൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാഡുകൾ എങ്ങനെ  ശരിയായി ഉപയോഗിക്കണമെന്നു കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകർ തന്നെ അവരെ ക്രൂരമായി അപമാനിച്ചത് ഏറെ ദൗർഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ചയോടെ  അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ  മുഖ്യമന്ത്രി വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി കൃഷൻ കുമാറിനെ നിയോഗിച്ചിട്ടുണ്ട്.

ഫസീൽക്കയിലെ കുന്ദൽ ഗ്രാമത്തിലെ ഒരു  ഗേൾസ് സ്‌കൂളിൽ നടന്ന സംഭവം വിദ്യാർത്ഥിനികൾ തന്നെ തുറന്നുപറഞ്ഞതോടെയാണ് പുറത്തറിയുന്നത്. വിദ്യാർത്ഥിനികളിൽ  ചിലർ സംഭവത്തെ കുറിച്ച്  കരഞ്ഞുകൊണ്ട് വ്യക്തമാക്കുന്ന  വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പരിശോധനയിൽ പങ്കാളികളായ അധ്യാപകർക്കെതിരെ നടപടി ഉറപ്പുവരുത്തിയത്.

അന്വേഷണവുമായി ബന്ധപ്പെട്ട്  വിദ്യാർത്ഥിനകളുടെ മൊഴി  രേഖപ്പെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ പങ്കുള്ള  മറ്റു അധ്യാപകർക്കെതിരെ ആവശ്യമായ അച്ചടക്ക നടപടികൾ കൈക്കൊള്ളുമെന്നും സംസ്ഥാന സർക്കാർ വക്താവ് അറിയിച്ചു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018