National

ബിജെപി നേതാവിനെതിരെ പ്രചരണം നടത്തിയാല്‍ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; മഹിളാ കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കി 

ഗോവയിലെ ബിജെപി നേതാവിനെതിരെ പ്രചരണം നടത്തിയാല്‍ കൂട്ടബലാത്സംഗത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ഗോവ മഹിളാ കോണ്‍ഗ്രസ് നേതാവ് ദിയ ശെക്തര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്.

ബിജെപി നേതാവായ സുഭാഷ് ശിരോദ്കറിന്റെ അനുയായികളാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഞായറാഴ്ച രാവിലെ ഫോണ്‍ വഴിയാണ് ഭീഷണി ഉണ്ടായത്. ശിരോദ്ക്കറിന്റെ മണ്ഡലം സന്ദര്‍ശിക്കാതിരിക്കുകയും പ്രചരണം നടക്കാതിരിക്കുകയും വേണമെന്നാണ് ആവശ്യമുന്നയിച്ചു. മറിച്ച് പ്രചരണം നടത്തിയാല്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്നും ദിയ ശെക്തര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു സുഭാഷ് ശിരോദ്ക്കര്‍. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. ശിരോദ മണ്ഡലത്തിലെ എംഎല്‍എയായ സുഭാഷ് ശിരോദ്ക്കര്‍ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം നടത്തുന്നതിനിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു. ഈ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ശിരോദക്കറിനെതിരെ മുന്‍ മുഖ്യമന്ത്രി

രണ്ടാഴ്ച മുമ്പാണ് ഗോവയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തത്. എംഎല്‍എ സ്ഥാനവും ഇവര്‍ രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വിജയിച്ച ദയാനന്ദ് സോപ്തെ, സുഭാഷ് ശിരോദ്ക്കര്‍ എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്.

ഇതില്‍ സുഭാഷ് ശിരോദ്ക്കറുടെ ഉടമസ്ഥതയിലുള്ള സ്ഥലം മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ 70.44 കോടി രൂപ കൊടുത്ത് ഏറ്റെടുത്തിരുന്നു. ഫെബ്രുവരിയിലാണ് ഈ സ്ഥലം ഏറ്റെടുത്തത്. സ്ഥലത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ ഇരട്ടിയിലധികം തുക നല്‍കിയാണ് ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ ഇടപാടിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിരവധി പേര്‍ ലോകായുക്തയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ 17 സീറ്റുകള്‍ നേടി കൂടുതല്‍ സീറ്റുകളുള്ള ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ 13 സീറ്റുള്ള ബിജെപി അമിത്ഷാ നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. ഇപ്പോള്‍ മനോഹര്‍ പരീക്കര്‍ ആശുപത്രിയിലായതിന് ശേഷം ബിജെപി സര്‍ക്കാര്‍ താഴെ വീണേക്കാം എന്ന സാഹചര്യം രൂപപ്പെട്ടിരുന്നു. ഘടകക്ഷികളും ഇടഞ്ഞുനിന്നിരുന്നു. കോണ്‍ഗ്രസ് ഈ സാഹചര്യം മുതലെടുക്കാതിരിക്കാനാണ് രണ്ട് എംഎല്‍എമാരെ ബിജെപി രാജിവെപ്പിച്ചതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ബിജെപി ഇത്തരമൊരു സാഹചര്യത്തെ നേരത്തെ കണ്ടിരുന്നുവെന്നതാണ് ഫെബ്രുവരിയിലെ ഭൂമി ഇടപാട് സൂചിപ്പിക്കുന്നതെന്നും നിരീക്ഷകര്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018