National

ദീപാവലിയില്‍ കണക്കില്ലാതെ പടക്കം പൊട്ടും; ഡല്‍ഹിയിലെ നവജാതശിശു ശ്വസിക്കുക 20 സിഗരറ്റിന് തുല്യമായ വിഷപ്പുക  

വരാനിരിക്കുന്ന ശൈത്യകാലത്തെ ഓര്‍ത്ത് പേടിച്ചിരിക്കുകയാണ് ഡല്‍ഹി നഗരം. ശൈത്യകാലത്താണ് അന്തരീക്ഷ മലിനികരണവും മഞ്ഞും ചേര്‍ന്ന് പുകമഞ്ഞ് രൂപപ്പെടുക. നാളെ ദീപവലിയില്‍ കണക്കില്ലാതെ പോട്ടുന്ന പടക്കം കൂടിയാകുമ്പോള്‍ എന്തുചെയ്യെണമെന്നറിയാതെ നില്‍ക്കുകയാണ് ഡല്‍ഹിയിലെ അധികൃതര്‍.

വര്‍ഷംതോറും പത്തുലക്ഷം ആളുകള്‍ പുകമഞ്ഞ് കാരണം ഇന്ത്യയില്‍ മരിക്കുന്നുണ്ടെന്ന് ലോക ആരോഗ്യ സംഘടന പറയുന്നത്. ലോകത്തിലെ നഗരങ്ങളില്‍ ഏറ്റവും മോശമായ വായു ഉള്ള നഗരം ഡല്‍ഹിയാണെന്നും സംഘടന പറയുന്നു.

യോഗിഷ് കുമാര്‍ എന്ന ആളുടെ രോഗം വന്ന ശ്വാസകോശ ഭാഗം നീക്കം ചെയ്ത ഡോക്ടറിന്റെ അനുഭവം ഡല്‍ഹിയിലെ യഥാര്‍ത്ഥ സ്ഥിതി വെളിപ്പെടുത്തുന്നതാണ്. ശ്വാസകോശ രോഗം ബാധിച്ച കുമാര്‍ എങ്ങനെ ഇത്രയും കാലം ഡല്‍ഹിയിലെ വളരെ മലിനമായ വായു ശ്വസിച്ച് ജീവിച്ചുവെന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നതാണെന്ന് ഡോക്ടര്‍ പറയുന്നു.

ഡല്‍ഹിയിലെ വായു അയാള്‍ക്ക് വധശിക്ഷ നല്‍കിയതിന് തുല്യമാണ്. 29 വയസ്സുള്ള കുമാറിനെ ചികിത്സിച്ച തോറാസിസ് സര്‍ജന്‍ ശ്രീനിവാസ് കെ ഗോപിനാഥ് പറഞ്ഞു. ക്ഷയരോഗത്തില്‍ നിന്ന് തല്‍ക്കാലം കരകയറിയെങ്കിലും ഡല്‍ഹിയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ രോഗിയെ എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ് ഡോക്ടര്‍ പറഞ്ഞു.

ദീപാവലിയില്‍ കണക്കില്ലാതെ പടക്കം പൊട്ടും; ഡല്‍ഹിയിലെ നവജാതശിശു ശ്വസിക്കുക 20 സിഗരറ്റിന് തുല്യമായ വിഷപ്പുക  

തണുത്ത അന്തരീക്ഷത്തില്‍ മലിനികരിക്കപ്പെട്ട വായു ഭൂമിയോട് ചേര്‍ന്ന് നില്‍ക്കുകയും എളുപ്പത്തില്‍ ശ്വാസകോശത്തിലും രക്തത്തിലും എത്തിചേരും. ഡല്‍ഹിയില്‍ ഇതിന്റെ അളവ് പിഎം 2.5 ലാണ്. ഇത് സുരക്ഷിതമായ അവസ്ഥയില്‍ നിന്ന് മുപ്പത് മടങ്ങ് അധികമാണ്.

ദീപവലിക്ക് പുറമെ കാറില്‍ നിന്നും വരുന്ന പുക, ഫാക്ടറിയില്‍ നിന്ന് പുറത്തുവിടുന്നവ, നിര്‍മ്മാണ മേഖലയില്‍ നിന്നുമുയരുന്ന പൊടി, വയല്‍കത്തിച്ച് ഉയരുന്ന പുക കൂടിയാകുമ്പോള്‍ താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാകും.

കുമാര്‍ ബുധാനാഴ്ച ആശുപത്രി വിടുന്നതുവരെ പ്രശ്‌നമില്ല ആശുപത്രിയില്‍ വായുമലിനികരണത്തിന്റെ തോത് ക്രമീകരിച്ചിട്ടുണ്ട്. അത് കഴിഞ്ഞ് ഒരു ശ്വാസകോശവുമായാണ് അവന്‍ പുറത്തിറങ്ങുക അതും ഡല്‍ഹിയിലെ ഉത്സവ സീസണിലേക്ക്. അത് അവനെ ബാധിക്കും. 
ശ്രീനിവാസ് കെ ഗോപിനാഥ്   

ഡല്‍ഹിയിലെ മുതിര്‍ന്ന കുട്ടികള്‍ക്ക് ആസ്മ മുതലായ രോഗങ്ങള്‍ക്ക് പ്രധാന കാരണം ഡല്‍ഹിയിലെ സ്‌മോഗാണെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദര്‍ പറയുന്നത്. എല്ലാവര്‍ഷവും ലക്ഷകണക്കിന് കുട്ടികളാണ് വിഷവായു ശ്വസിച്ച് മരിക്കുന്നതെന്നാണ് ലോക ആരോഗ്യ സംഘടന ഒക്ടോബറില്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്.

കൂട്ടികള്‍ മൂതിര്‍ന്നവരേക്കാള്‍ ശ്വാസംകഴിക്കുന്നതിനാല്‍ അവരില്‍ മുതിര്‍ന്നവരേക്കാള്‍ മലിനവായു ശരീരത്തിലെത്താന്‍ കാരണമാകും. ഡല്‍ഹിയില്‍ ഒരു നവജാതശിശു ശ്വസിക്കുന്ന വിഷവായു 20 മുതല്‍ 25 സിഗരറ്റ് വലിക്കുന്നതിനു തുല്യമാണ്. ഡല്‍ഹിയിലെ പ്രശസ്ത ശ്വാസകോശ സര്‍ജന്‍ അരവിന്ദ് കുമാര്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018