National

ഫൈസാബാദ് ഇനി അയോധ്യയെന്ന് അറിയപ്പെടും; യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പേരുമാറ്റല്‍ തുടരുന്നു 

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ല ഇനി അയോധ്യയെന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ദശലക്ഷകണക്കിന് വരുന്ന ഹിന്ദുക്കള്‍ക്ക് രാമന്‍ ജനിച്ച പുണ്യ നഗരമാണിതെന്നും അദ്ദേഹം പറഞ്ഞു.

അലഹബാദിന്റെ പേര് പ്രയോഗ് രാജ് എന്ന് അടുത്തിടെ മാറ്റിയിരുന്നു. അയോധ്യ രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അടയാളമാണ്. അയോധ്യ യോട് അനീതി കാണിക്കാന്‍ ആരെയും അനുവദിക്കില്ല. അവിടെ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കും. ശ്രീരാമന്റെ പിതാവായ ദശരഥന്റെ പേരിലായിരിക്കും മെഡിക്കല്‍ കോളേജ് എന്നും അദ്ദേഹം പറഞ്ഞു.

എല്ലാകാലത്തും രാമന്റെ പാരമ്പര്യം നിലനില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അത് എനിക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. പേര് മാറ്റിന്നതിന് പ്രതിഷേധക്കുന്നത് എന്തിനാണ്? ദുര്യോധനന്‍, രാവണന്‍ എന്നു പേര് വയ്ക്കാത്തതിലാണോ. പ്രതിഷേധിക്കുന്നവര്‍ക്കാര്‍ക്കെങ്കിലും അവരുടെ മാതാപിതാക്കള്‍ രാവണനെന്നോ, ദുര്യോധനെന്നോ പേരിടുമോ. ഈ രാജ്യത്ത് ഈ പേരുകൊണ്ട് ഒരുപാട് അര്‍ത്ഥം ഉണ്ട്. 
യോഗി ആദിത്യനാഥ്   

സരയു തീരത്തുള്ള ഫൈസാബാദ്, അയോധ്യ നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഫൈസാബാദ് ജില്ല. ഫൈസാബാദിനു കീഴിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പേര് അയോധ്യനഗര്‍ നിഗം എന്നായിരുന്നു. ഈ സാഹചര്യത്തില്‍ ഫൈസാബാദിന്റെ പേരും അയോധ്യയാക്കണമെന്ന് അടുത്തിടെ മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കട്ട്യാറും വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗി സര്‍ക്കാരിന്റെ പേരുമാറ്റല്‍

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018