National

പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി, കണ്ണില്‍ അടിയേറ്റു;  പൊലീസിനെതിരെ കോടതിയില്‍ അരുണ്‍ ഫെരേര

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ കസ്റ്റഡി മര്‍ദനത്തിനിരയായതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരുണ്‍ ഫെരേര. ചോദ്യം ചെയ്യലിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശിവരാജ് പവാര്‍ പത്ത് തവണയോളം ഇടിച്ചെന്നും അരുണ്‍ ഫെരേര പറഞ്ഞു. പൂനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മര്‍ദ്ദനത്തിനിരയായ കാര്യം അരുണ്‍ ഫെരേര വെളിപ്പെടുത്തിയത്.

നവംബര്‍ നാലാം തിയ്യതി നടന്ന ചോദ്യം ചെയ്യലിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മര്‍ദനത്തിനിരയായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ണിലും ഇടിച്ചു. മര്‍ദിക്കുന്നതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പവാര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പീള്‍സ് ലോയേഴ്സ് എന്ന സംഘടനയെക്കുറിച്ചാണ് ചോദിച്ചത്.

നവംബര്‍ ആറാം തിയതി സേസാണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയില്‍ കണ്ണിന്റെ ഭാഗത്തുളള പരിക്ക് ഡോക്ടര്‍ ശ്രദ്ധിക്കുകയും ചെയ്തു, അത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിത്ഥാര്‍ത് പാട്ടീലാണ് അരുണ്‍ ഫെരേരയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മെഡിക്കല്‍ റിപ്പോര്‍ട്ട് സംരക്ഷിക്കാന്‍ കോടതി നടപടി സ്വീകരിക്കണമെന്നും അരുണ്‍ ഫെരേരയുടെ അഭിഭാഷകന്‍ അപേക്ഷിച്ചു.

പ്രത്യേക കോടതി മുന്‍പാകെ തന്റെ പ്രസ്താവന റിക്കോര്‍ഡ് ചെയ്ത് രേഖപ്പെടുത്തണമെന്ന ഫെരരയുടെ അപേക്ഷ നവംബര്‍ 12നകം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. അതേസമയം നവംബര്‍ 19വരെ ഫെരേരയും കേസിലെ മറ്റു പ്രതികളായ സുധാ ഭരദ്വാജ്, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി നീട്ടി.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആഗസ്ത് 28നാണ് തെലുഗു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നാവലാഖ എന്നിവരെ മഹാരാഷ്ട്ര പൊലീസ് വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018