National

പൈതൃക നഗരത്തേയും കാവി പുതപ്പിക്കുന്നു; അഹമ്മദാബാദിനെ കര്‍ണാവതിയാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

ഫൈസാബാദിനെ അയോധ്യയാക്കിയതിന് പിന്നാലെ അഹമ്മദാബാദിനെ കര്‍ണാവതിയാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് അഹമ്മദാബാദിന്റെ പേരുമാറ്റുമെന്ന കാര്യം വ്യക്തമാക്കിയത്.

ലോക പൈതൃക പദവിയുള്ള ഇന്ത്യയിലെ ഏക നഗരമാണ് അഹമ്മദാബാദ്. 2017ലാണ് യുനസ്‌കോ അഹമ്മദാബാദിനെ പൈതൃക നഗരമായി പ്രഖ്യാപിച്ചത്.

അഹമ്മദാബാദിനെ കര്‍ണാവതിയായി കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നിയമ തടസങ്ങളില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പേരുമാറ്റാന്‍ ഞങ്ങള്‍ തയ്യാറാണ്.അനുയോജ്യമായ സമയമെത്തുമ്പോള്‍ പേരുമാറ്റും.
നിതിന്‍ പട്ടേല്‍, ഗുജറാത്ത് ഉപമുഖ്യമന്ത്രി  

ഗുജറാത്തില്‍ രാഷ്ട്രീയ ഗിമ്മിക്ക് കാണിക്കാനാണ് അഹമ്മദാബാദിന്റെ പേരുമാറ്റാനുള്ള ബിജെപി ശ്രമമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.രാമക്ഷേത്ര നിര്‍മ്മാണം പോലെ ഹിന്ദുവോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബിജെപിയുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അസാവല്‍ എന്നായിരുന്നു മുമ്പ് അഹമ്മദാബാദ് അറിയപ്പെട്ടിരുന്നത്. പിന്നീട് അസാവല്‍ രാജാവിനെ യുദ്ധത്തില്‍ പാരജയപ്പെടുത്തിയ ചാലൂക്യ രാജാവ് കര്‍ണ സബര്‍മതി നദിയുടെ തീരത്ത് കര്‍ണാവതി നഗരം സ്ഥാപിച്ചു. 1411ല്‍ കര്‍ണാവതിക്ക് സമീപം സുല്‍ത്താന്‍ അഹമ്മദ് ഷാ മറ്റൊരു നഗരം സ്ഥാപിച്ച് ഈ നഗരത്തിന് അഹമ്മദാബാദ് എന്ന പേര് നല്‍കുകയായിരുന്നു.

ദീപാവലിദിനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് നഗരത്തിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുന്നെന്ന് പ്രഖ്യാപിച്ചിരുന്നു.അയോധ്യ രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അടയാളമാണെന്നും അത് ഭഗവാന്‍ ശ്രീരാമന്റെ പേരിലാണ് അറിയപ്പെടേണ്ടതെന്നുമാണ് പ്രഖ്യാപനം നടത്തികൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞത്.

മുമ്പ് യുപി സര്‍ക്കാര്‍ ചരിത്രനഗരമായ അലഹബാദിന്റെ പേരും മാറ്റി പ്രയാഗ് രാജ് എന്നാക്കിയിരുന്നു. ചരിത്രപ്രാധാന്യമുള്ള മുഗള്‍സറായ് റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യായ ജങ്ഷന്‍ എന്ന് മാറ്റിയതിന് പിന്നാലെയായിരുന്നു ഇത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018