National

അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗം: നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്പതോളം മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കത്ത്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അമിത് ഷാ നടത്തിയ ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മുന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ചും, അതു നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ഭീഷണി മുഴക്കിയുമായിരുന്നു ഷായുടെ പ്രസംഗം.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ നടത്തിയ നിരുത്തവാദപരമായ പ്രസംഗത്തില്‍ നടപടി സ്വീകരിക്കണമെന്നും, വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ട് അമ്പത് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രീം കോടതി, പ്രധാനമന്ത്രി നരേന്ദ്രമോഡി, രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവര്‍ക്ക് കത്ത് നല്‍കി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ശിവശങ്കര മേനോന്‍, കേന്ദ്ര വിവരാവകാശ കമ്മീഷന്‍ അധ്യക്ഷനായിരുന്ന വജാഹത് ഹബീബുല്ല, വിദേശ കാര്യ മുന്‍ ഉപദേഷ്ടാവ് എന്‍.ബാലഭാസ്‌കര്‍, മുന്‍ ക്യാബിനറ്റ് സ്പെഷ്യല്‍ സെക്രട്ടറി വാപ്പാല ബാലചന്ദ്രന്‍ തുടങ്ങിയവരാണ് കത്തയച്ചിരിക്കുന്നത്.

കോടതിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന തരത്തിലുളളതാണ് അമിത് ഷായുടെ പ്രസംഗമെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ കത്തില്‍ പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇളക്കിവിടുന്നതും, വര്‍ഗീയ വികാരത്തിന് ആക്കം പകരുന്നതുമാണ് അമിത് ഷായുടെ പ്രസ്താവന. കോടതിയെയും ഭരണഘടനയെയും സംരക്ഷിക്കണമെന്ന പേരിലാണ് ഓരോ സര്‍ക്കാരും അധികാരത്തിലേറുന്നതെന്നും, രാജ്യത്തെ പാര്‍ട്ടികള്‍ക്ക് അതിനുളള ഉത്തരവാദിത്വമുണ്ടെന്നും കത്തില്‍ പറയുന്നു.

പ്രാതിനിധ്യ നിയമത്തെ ലംഘിക്കുന്നതാണ് അമിത് ഷായുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ ലംഘിച്ചാല്‍ അധികാരം റദ്ദുചെയ്യാനുളള അവകാശം നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയുടെ അധികാരം റദ്ദാക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരമൊരു പ്രസംഗത്തില്‍ സര്‍ക്കാരിന്റെ പിന്തുണയില്ലെന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രിക്കു ബാധ്യതയുണ്ട്. സുപ്രീംകോടതിയുടെ അധികാരം ചെയ്തയാള്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കേണ്ടതുണ്ട്. ഭരണഘടനാ മര്യാദ പാലിക്കണമെന്ന് രാഷ്ട്രപതി നിര്‍ദേശിക്കേണ്ടതുണ്ട്.

ഒക്ടോബര്‍ 27ന് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ ശബരിമലയില്‍ സ്ത്രീകളെ കടത്തിവിടുന്നത് തടയുന്നവരെ അമിത് ഷാ പിന്തുണച്ചിരുന്നു. ഇത് കോടതി വിധിക്ക് വിരുദ്ധമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയധ്യക്ഷന്റെ ഇത്തരം പ്രസ്താവനകള്‍ സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതും, അതു നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുളള പ്രസ്താവനയുമാണ്. വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ കേന്ദ്രം സര്‍ക്കാരിനെ ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണിയും ഉയര്‍ത്തുന്നുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018