National

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും, രാമപ്രതിമ സ്ഥാപിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ കണ്ടുവെച്ചിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടന പാലിച്ചാണ് രാമ ക്ഷേത്രനിര്‍മ്മാണം നടത്തുക. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. സര്‍വെ നടപടികള്‍ ആരംഭിച്ചെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.അയോധ്യയിലെ തര്‍ക്കസ്ഥലം അദ്ദേഹം സന്ദര്‍ശിച്ചു.

രാമ പ്രതിമ സ്ഥാപിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ കണ്ടുവച്ചിട്ടുണ്ട്. ഇപ്പോള്‍ അയോധ്യയിലുള്ള ക്ഷേത്രം അതേപോലെത്തന്നെ നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം അനുസരിച്ച് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും നടത്താനാണ് തീരുമാനമെന്നും ആദിത്യനാഥ് പറഞ്ഞു.

ദീപാവലിദിനത്തില്‍ യോഗി ആദിത്യനാഥ് ഫൈസാബാദ് നഗരത്തിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുന്നെന്ന് പ്രഖ്യാപിച്ചിരുന്നു. അയോധ്യ രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അടയാളമാണെന്നും അത് ഭഗവാന്‍ ശ്രീരാമന്റെ പേരിലാണ് അറിയപ്പെടേണ്ടതെന്നുമാണ് പ്രഖ്യാപനം നടത്തി യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാല്‍ രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് ആ സമയത്ത് പരാമര്‍ശിച്ചിരുന്നില്ല.

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്രം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ക്ഷേത്രനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കഴിഞ്ഞദിവസം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞിരുന്നു.

വേണ്ടി വന്നാല്‍ 1992 ആവര്‍ത്തിക്കുമെന്നായിരുന്നു ആര്‍എസ്എസിന്റെ ഭീഷണി. 1992 ഡിസംബര്‍ ആറിനായിരുന്നു സംഘ്പരിവാരും കര്‍സേവകരും രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രക്ഷോഭം നടത്തി ബാബറി മസ്ജിദ് തകര്‍ത്തത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018