National

സുപ്രീം കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി, പിന്നെ സിബിഐയുടേയും ആര്‍ബിഐയുടെയും കാര്യം പറയണോ?; വിമര്‍ശനവുമായി ജസ്റ്റിസ് ചെലമേശ്വര്‍ 

സിബിഐ, ആര്‍ബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശങ്ങള്‍ നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന് റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍. ഭരണഘടന സ്ഥാപനമായ ഇന്ത്യയിലെ ഏറ്റവും വലിയ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപെടുത്തിയ സ്ഥിതിക്ക് ഭരണഘടന സ്ഥാപനങ്ങള്‍ അല്ലാത്ത സ്ഥാപനങ്ങളുടെ കാര്യം സംസാരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സിബിഐ, ആര്‍ബിഐ എന്നീ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലിനെ കുറിച്ച് ബ്ലൂംബെര്‍ഗ് ക്വീന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍.

എല്ലാ പ്രധാന ഇന്ത്യന്‍ സ്ഥാപനങ്ങളും ഭീഷണിയിലാണെന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ ചെലമേശ്വര്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു.

എന്തുപറ്റി സിബിഐക്ക്?, എന്തുപറ്റി റിസര്‍വ് ബാങ്കിന്? അവരുടെ നിയമപരമായ പദവി മാറ്റിവെച്ച് നോക്കിയാല്‍ തന്നെ ആ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ പ്രധാന്യമുളളതല്ലെ?. ഞങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തപ്പോള്‍ ചില മഹാന്‍മാര്‍, പഠിച്ച ബുദ്ധിജീവികള്‍ വിചാരിച്ചത് ഞങ്ങള്‍ക്ക് എന്തോ വ്യക്തിഗത അജണ്ടയുണ്ടെന്നാണ്. പിന്നെ എന്തുകൊണ്ട് സിബിഐക്ക് ഇത് സംഭവിച്ചു?, എന്തുകൊണ്ട് ആര്‍ബിഐക്ക് ഇത് സംഭവിച്ചു.     
ജസ്റ്റിസ് ജെ ചെലമേശ്വര്‍

ഈ സ്ഥാപനങ്ങളുടെയെല്ലാം പദവി ഭരണഘടന സ്ഥാപനങ്ങളെ വെച്ച് നോക്കുമ്പോള്‍ വളരെ താഴ്ന്നതാണ്. സിബിഐ ഒരു സ്റ്റാറ്റിയൂട്ടറി സ്ഥാപനമല്ല. എന്നാലും ദൈവത്തിന് മാത്രമെ അറിയു ഈ സ്ഥാപനങ്ങളുടെ നിയമ ഘടനയെന്തെന്ന്. ഈ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന പിന്‍ബലമില്ലായെന്ന ഗുവാഹട്ടി ഹൈക്കോടതിയുടെ ഒരു വിധി മാത്രമെ നിലവിലുള്ളു. അതിന്റെ അപ്പീല്‍ ആണെങ്കില്‍ തീരുമാനമായിട്ടുമില്ല. ആര്‍ക്കുമതില്‍ തീരുമാനവും വേണ്ട. തനിക്ക് തോന്നുന്നു ഭരണഘടനാഭരമായി മുന്‍ഗണന നിശ്ചയിക്കാത്തതിന്റെ കാരണം, നിശ്ചയിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ കയറി ചൂതാട്ടം നടത്താന്‍ പറ്റാത്തതുകൊണ്ടായിരിക്കാം ചെലമേശ്വര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയില്‍ സുപ്രീം കോടതിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യതയില്ലെന്നു പറഞ്ഞ് ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍,ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു.

സീനിയോറിറ്റി അനുസരിച്ചല്ല ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര കേസുകള്‍ ജഡ്ജിമാരെ ഏല്‍പ്പിക്കുന്നത്, സുപ്രിംകോടതിയിലെ ഭരണം കുത്തഴിഞ്ഞതാണ് തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ദീപക് മിശ്രയ്‌ക്കെതിരെ ഇവര്‍ ഉന്നയിച്ചത്. ജനാധിപത്യം അപകടത്തിലാണെന്നതടക്കമുള്ള മുതിര്‍ന്ന ജഡ്ജിമാരുടെ പരസ്യപ്രതികരണം ഏവരേയും ഞെട്ടിച്ചിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018