National

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് മരണം; ആക്രമണം തെരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പ്

The Quint
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ ബസ്തര്‍ മേഖയിലേക്ക് വരാനിരിക്കുകയാണ്.

ചത്തീസ്ഗഢിലെ ദന്തെവാഡ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ബച്ചേലിയില്‍ ബസിലാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍, ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍, എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് നാല് ദിവസം മുമ്പാണ് ആക്രമണമുണ്ടായിരിക്കുന്നത്.

മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്ന വഴിയാണ് സുരക്ഷാഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ഇവിടെ നിയമിച്ചത്.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ നിരന്തരം ആക്രമണം നടത്തിവരികയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ ബസ്തര്‍ മേഖയിലേക്ക് വരാനിരിക്കുകയാണ്.

പത്ത് ദിവസത്തിനുള്ളിലുണ്ടായ രണ്ടാമത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. ഒക്ടോബര്‍ 30ന് തെരഞ്ഞെടുപ്പ് ഷൂട്ടിനായി എത്തിയ ദൂരദര്‍ശന്‍ ക്യാമറമാനും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ദന്തേവാഡയില്‍ കൊല്ലപ്പെട്ടിരുന്നു.

രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 12,20 തീയതികളിലായാണ് ചത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കുക.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018