National

അമിത് ഷായ്‌ക്കെതിരെ സ്വമേധയാ കേസെടുക്കണം, പ്രസംഗം ഭരണഘടനയോടുള്ള വെല്ലുവിളി; സുപ്രീം കോടതിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പരാതി 

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിച്ച അമിത് ഷായ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി, പ്രധാനമന്ത്രി, രാഷ്ട്രപതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് മുന്‍ ഉദ്യോഗസ്ഥര്‍ പരാതി നല്‍കി.

മുന്‍ ദേശീയ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരടക്കമുള്ള 49 മുന്‍ ഉദ്യോഗസ്ഥര്‍ സംയുക്ത പ്രസ്താവനയായി രേഖപ്പെടുത്തിയ പരാതിയില്‍ ഒപ്പിട്ടു.

ഇത്തരം പ്രസംഗങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷനായ അമിത് ഷായുടെ ഈ പ്രസംഗം സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. തെരുവിലിറങ്ങിയ പ്രതിഷേധക്കാരുടെ മതവികാരം ആളിക്കത്തിച്ച് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറയുന്നത് ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നു.

പ്രസംഗത്തില്‍ ഉചിതമല്ലാത്ത രണ്ടു പരാമര്‍ശങ്ങളുണ്ടായി, ഒന്ന് നടപ്പാക്കാന്‍ കഴിയാവുന്ന ഉത്തരവുകളേ സുപ്രീംകോടതി പുറപ്പെടുവിക്കാവു എന്ന് പറഞ്ഞു. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞതാണ് രണ്ടാമത്തേത്. പരമോന്നത നീതിപീഠത്തിന്റെ ഉത്തരവു നടപ്പാക്കുന്നതില്‍നിന്നു മാറിനില്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആവശ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നെന്ന് പ്രസ്താവനയില്‍ പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും ഷാ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഭരണഘടനാതത്ത്വങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. ബിജെപിയും ഇക്കാര്യം അവരുടെ ഭരണഘടനയില്‍ ചേര്‍ത്തിട്ടുണ്ട്. നിയമലംഘനമുണ്ടായാല്‍ ആ പാര്‍ട്ടിക്കുള്ള അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ട്.

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടണമെന്നും കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളടക്കം തിരുത്തപ്പെടാതെ പോയാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഭവി ഷത്തുണ്ടാക്കും. ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിച്ചതിന് പാര്‍ട്ടി അധ്യക്ഷനെ ഉപദേശിക്കാനും പിന്തുണക്കില്ലെന്ന് അറിയിക്കാനും പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നരേന്ദ്ര മോഡി തയ്യാറാകണമെന്നും സംയുക്ത പ്രസ്താവനയില്‍ മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. നടപടിയെടുക്കാന്‍ രാഷ്ട്രപതിയും തയ്യാറാകണമെന്ന് പരാതിക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മുന്‍ വിവരാവകാശ കമ്മിഷണര്‍ വജാഹത്ത് ഹബീബുള്ള, മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് നിതിന്‍ ദേശായ്, സംയുക്ത ഇന്റലിജന്‍സ് സമിതി മുന്‍ ചെയര്‍മാന്‍ ആര്‍ ഗോവിന്ദരാജന്‍, മുന്‍ ഇറ്റാലിയന്‍ അംബാസഡര്‍ കെ.പി. ഫാബിയാന്‍, തുറമുഖമന്ത്രാലയം മുന്‍ അഡീഷണല്‍ സെക്രട്ടറി എസ്പി അംബ്രോസ്, വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ധനകാര്യ ഉപദേശകന്‍ എന്‍ ബാലഭാസ്‌കര്‍, കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന വാപ്പാല ബാലചന്ദ്രന്‍, പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഡി.ജി.പി.യായിരുന്ന മീര സി. ബോര്‍വങ്കര്‍, സ്വീഡന്‍ മുന്‍ അംബാസഡര്‍ സുശീല്‍ ദുബെ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018