National

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു; 39.7 കോടി ആളുകള്‍ തൊഴില്‍രഹിതര്‍; ഒരു വര്‍ഷംകൊണ്ട് നിരക്ക് ഇരട്ടിയായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്ത് 6.9 ശതമാനമായി തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവെന്ന കണക്ക്. രണ്ട് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഒരു വര്‍ഷംകൊണ്ട് ഇന്ത്യയിലെ തൊഴില്‍രഹിതരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്ത് 6.9 ശതമാനമായി തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവെന്ന കണക്ക്. രണ്ട് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഒക്ടോബറില്‍ 6.9 ശതമാനമായാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചത്. രണ്ട് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്നവരുടെ, തൊഴിലാളി പങ്കാളിത്ത നിരക്ക് 42.4 ശതമാനമായി താഴ്ന്നു. 2016 ജനുവരി മുതലുള്ള കണക്കില്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2017 ജൂലൈ മുതല്‍ തൊഴില്‍രഹിതരുടെ നിരക്ക് സ്ഥിരമായി ഉയര്‍ന്നുതന്നെയാണുള്ളത്. തൊഴില്‍ വിപണിയിലെ മോശം വാര്‍ത്ത ഇതുമാത്രമല്ല. നോട്ട് നിരോധനത്തിന് മുമ്പ് തൊഴിലാളി പങ്കാളിത്ത നിരക്ക് 47-48 ശതമാനമായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇതിന് വീഴ്ച സംഭവിച്ചു, പിന്നീട് വീണ്ടെടുക്കാനായിട്ടുമില്ല. 

റിപ്പോര്‍ട്ടനുസരിച്ച്, 2018 ഒക്ടോബര്‍ വരെ 39.7 കോടി ആളുകള്‍ക്കാണ് തൊഴിലുള്ളത്. 2017ല്‍ ഇത് 40.7 കോടി ആയിരുന്നു. 2.4 ശതമാനം താഴ്ന്ന നിരക്കാണിത്. ജനസംഖ്യയില്‍ പ്രായൂര്‍ത്തിയായവരില്‍ 39.5 ശതമാനത്തിന് മാത്രമാണ് കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് തൊഴിലുള്ളത്.

തൊഴിലന്വേഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2018 ഒക്ടോബറിലെ കണക്കുപ്രകാരം തൊഴിലില്ലാത്ത 2.95 കോടി ആളുകള്‍ തൊഴില്‍ അന്വേഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 2.16 കോടി പേരാണ് തൊഴില്‍ അന്വേഷകരായി ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തോട് കൂടി തൊഴില്‍രഹിതരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018