National

പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ വകമാറ്റിയതില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കേണ്ട 150 കോടിയും; പൊതുമേഖലാ സ്ഥാപനങ്ങളുടെ തുക വഴിമാറ്റിയെന്ന് സിഎജി റിപ്പോര്‍ട്ട്  

ദാരിദ്ര്യനിര്‍മാര്‍ജനത്തിനടക്കമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട എണ്ണക്കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സര്‍ദാര്‍ പട്ടേല്‍ പ്രതിമാനിര്‍മാണത്തിന് വകമാറ്റി ഉപയോഗിച്ചെന്ന് സിഎജി. ഒഎന്‍ജിസി,ഐഒസിഎല്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍, ഓയില്‍ഇന്ത്യ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് 150 കോടിയോളം രൂപയാണ് ചട്ടം ലംഘിച്ച് നല്‍കിയിരിക്കുന്നതെന്ന് സിഎജി കണ്ടെത്തി.

പ്രതിമയ്ക്കായി ഒഎന്‍ജിസി 50 കോടിയും, ബിപിസിഎല്‍ 25 കോടിയും, എച്ച്പിസിഎല്‍ 25 കോടിയും, ഓയില്‍ഇന്ത്യ 25 കോടിയും ഐഒസിഎല്‍ 21.83 കോടിയും നല്‍കി. ഗുജറാത്തിലെ 14 പൊതുമേഖലാസ്ഥാപനങ്ങള്‍ മാത്രം ഇത്തരത്തില്‍ 104.88 കോടി വകമാറ്റി നല്‍കി.ഇന്ത്യന്‍ കമ്പനീസ് ആക്ടിലെ 135, 149 വകുപ്പുകള്‍ പ്രകാരം സിഎസ്ആര്‍ ഫണ്ട് വഴിമാറ്റുന്നത് ഗുരുതരമായ കുറ്റമാണ്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സിഎസ്ആര്‍ ഫണ്ടില്‍നിന്ന് പ്രതിമ നിര്‍മിക്കാന്‍ കമ്പനികള്‍ പണം നല്‍കിയതെന്നാണ് വിലയിരുത്തുന്നത്. പ്രതിമാനിര്‍മാണത്തിന് സിഎസ്ആര്‍ ഫണ്ടില്‍നിന്ന് തുക വകയിരുത്തിയത് അസാധാരണമാണെന്നിരിക്കെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരോ ഓഡിറ്റ് കമ്മിറ്റിയോ അസാധാരണനടപടിയെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

സിഎസ്ആര്‍ ഫണ്ട് വകമാറ്റിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറിയായിരുന്ന ഡോ. ഇ എ എസ് ശര്‍മ കോര്‍പറേറ്റ് മന്ത്രാലയം സെക്രട്ടറി ഐ ശ്രീനിവാസിന് കത്ത് നല്‍കിയിട്ടുണ്ട്. പൊതുധന ചട്ടം ലംഘിച്ച് കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ ഫണ്ട് വകമാറ്റി ചെലവിട്ടതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കത്തില്‍ ശര്‍മ ആവശ്യപ്പെട്ടു.

സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് (സിഎസ്ആര്‍) ഏതൊക്കെ പദ്ധതികള്‍ക്ക് വിനിയോഗിക്കാമെന്ന് കമ്പനീസ് ആക്ട് ഏഴാം ഷെഡ്യൂളില്‍ വ്യക്തമാക്കുന്നുണ്ട്. പട്ടിണി, ദാരിദ്രം, പോഷകാഹാരക്കുറവ് തുടങ്ങിയവ പരിഹരിക്കാനുള്ള പദ്ധതികള്‍ക്കും സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍പരിശീലനവും നല്‍കുന്ന പദ്ധതികള്‍ക്കും ഈ ഫണ്ടില്‍നിന്ന് സഹായം നല്‍കാന്‍ കഴിയും. ഗ്രാമ വികസനപദ്ധതികള്‍, ചേരി നിര്‍മാര്‍ജന പരിപാടികള്‍, പരിസ്ഥിതിയും വന്യജീവി വൈവിധ്യവും സംരക്ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയ്ക്കും സിഎസ്ആര്‍ ഫണ്ടില്‍നിന്ന് സഹായം അനുവദിക്കുന്നതിലും തെറ്റില്ല.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ (സ്റ്റാച്യൂ ഓഫ് യൂണിറ്റി) പട്ടേലിന്റെ 143ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് അനാച്ഛാദനം ചെയ്തു. ഗുജറാത്തിലെ നര്‍മ്മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു അഭിമുഖമായി നിര്‍മ്മിച്ച പട്ടേല്‍ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുളള പ്രതിമയാണ്.

182 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്കുളളത്. പ്രതിമയുടെ നിര്‍മ്മാണത്തിനു മാത്രം 2389 കോടി രൂപയാണ് ചിലവായത്. നര്‍മ്മദയുടെ തീരത്തെ തങ്ങളുടെ ജീവിതവും തൊഴിലും ഇല്ലാതാക്കിയതിലെ ആദിവാസികളുടെ പ്രതിഷേധം വകവെയ്ക്കാതെയായിരുന്നു ഉദ്ഘാടന ചടങ്ങ് നടത്തിയത്. പദ്ധതിക്കെതിരെ പ്രതിഷേധവുമായി വന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടിയുമുണ്ടായിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018